കോണ്‍ഗ്രസിന്റെ കലിയടങ്ങുന്നില്ല; മാസ്‌ക് ധരിക്കാത്തതിന് നടന്‍ ജോജുവിനെതിരെ കേസെടുത്തു

കൊച്ചി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് നടന്‍ ജോജു ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ ഡി.സി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരട് പോലിസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. പെട്രോള്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് ജോജു പരസ്യമായി പ്രതിഷേധിച്ചിരുന്നു. നവംബര്‍ ഒന്നിനായിരുന്നു സംഭവം. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

കൊച്ചി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് നടന്‍ ജോജു ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ ഡി.സി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരട് പോലിസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.

പെട്രോള്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് ജോജു പരസ്യമായി പ്രതിഷേധിച്ചിരുന്നു. നവംബര്‍ ഒന്നിനായിരുന്നു സംഭവം. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം അടിച്ചുതകര്‍ക്കുകയും നേതാക്കള്‍ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിനെതിരെ മാസ്‌ക് ധരിച്ചില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Related Articles
Next Story
Share it