നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടി; ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ അടക്കം 7പേര്‍ക്കെതിരെ കേസ്
കുണ്ടംകുഴി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുണ്ടംകുഴി ആസ്ഥാനമായുള്ള ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിയ മൂലക്കണ്ടം സ്വദേശി മുരളീധരന്റെ പരാതിയില്‍ കമ്പനി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ ഡോ. വിനോദ്കുമാറും ഡയറക്ടര്‍മാരും അടക്കം ഏഴുപേര്‍ക്കെതിരെയാണ് വിശ്വാസവഞ്ചനയ്ക്ക് ബേഡകം പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 420ന് പുറമെ അധികൃത പണമിടപാട് വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ബേഡകം ഇന്‍സ്പെക്ടര്‍ ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോടും […]

കുണ്ടംകുഴി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുണ്ടംകുഴി ആസ്ഥാനമായുള്ള ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിയ മൂലക്കണ്ടം സ്വദേശി മുരളീധരന്റെ പരാതിയില്‍ കമ്പനി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ ഡോ. വിനോദ്കുമാറും ഡയറക്ടര്‍മാരും അടക്കം ഏഴുപേര്‍ക്കെതിരെയാണ് വിശ്വാസവഞ്ചനയ്ക്ക് ബേഡകം പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 420ന് പുറമെ അധികൃത പണമിടപാട് വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ബേഡകം ഇന്‍സ്പെക്ടര്‍ ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോടും കാഞ്ഞങ്ങാടും ഉള്‍പ്പെടെ നിരവധി ബ്രാഞ്ചുകള്‍ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിനുണ്ട്.
നിക്ഷേപകരെ വഞ്ചിച്ച് ആയിരം കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര ഇന്റലിജന്‍സും സംസ്ഥാനസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ബാങ്ക് ഇടപാടുകളെല്ലാം മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. കമ്പനി രജിസ്ട്രേഷന്‍ നിയമപ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെയും സമൂഹത്തെയും വഞ്ചിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് കമ്പനി ഉടമസ്ഥര്‍ കുണ്ടംകുഴിയിലും പെരിയയിലും തളിപ്പറമ്പിലുമൊക്കെ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും തമിഴ്നാട്ടിലെ സ്വര്‍ണ ഇടപാടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഇടപാടുകാരന് പത്തുമാസം കൊണ്ട് ഒരുലക്ഷം രൂപ പലിശ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കമ്പനി കോടിക്കണക്കിന് രൂപ സ്വരൂപിച്ചത്. ആയിരം പേരില്‍ നിന്ന് പണം വാങ്ങിയ കമ്പനി നൂറോളം പേര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ലാഭവിഹിതം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.