അമ്പലത്തറയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലെ 12 പേര്‍ക്കെതിരെ കേസ്; എട്ടുപേര്‍ അറസ്റ്റില്‍, രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: അമ്പലത്തറ മാന്‍പിടിച്ചടുക്ക പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. എട്ട് ആളുകളെ അറസ്റ്റ് ചെയ്തു. അക്രമികള്‍ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. അമ്പലത്തറയിലെ നിഷാദിന്റെ പരാതിയില്‍ സാദിഖ്, നാസര്‍, അല്‍ത്താഫ്, ഹമീദ്, റയീസ്, റിയാസ്, ഫാസില്‍ എന്നിവര്‍ക്കെതിരെയും മാന്‍പിടിച്ചടുക്കത്തെ സാദിഖിന്റെ പരാതിയില്‍ സമീര്‍, നിഷാദ്, മുനീര്‍, രാജന്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയുമാണ് കേസ്. മുനീര്‍, രാജന്‍, ഇബ്രാഹിം, സാദിഖ്, നാസര്‍, അല്‍ത്താഫ്, ഹമീദ്, റയീസ് എന്നിവരെയാണ് […]

കാഞ്ഞങ്ങാട്: അമ്പലത്തറ മാന്‍പിടിച്ചടുക്ക പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. എട്ട് ആളുകളെ അറസ്റ്റ് ചെയ്തു.
അക്രമികള്‍ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. അമ്പലത്തറയിലെ നിഷാദിന്റെ പരാതിയില്‍ സാദിഖ്, നാസര്‍, അല്‍ത്താഫ്, ഹമീദ്, റയീസ്, റിയാസ്, ഫാസില്‍ എന്നിവര്‍ക്കെതിരെയും മാന്‍പിടിച്ചടുക്കത്തെ സാദിഖിന്റെ പരാതിയില്‍ സമീര്‍, നിഷാദ്, മുനീര്‍, രാജന്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയുമാണ് കേസ്.
മുനീര്‍, രാജന്‍, ഇബ്രാഹിം, സാദിഖ്, നാസര്‍, അല്‍ത്താഫ്, ഹമീദ്, റയീസ് എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ കെ. ദാമോദരന്‍, എസ്.ഐ. രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയരാജന്‍, രാകേഷ്, രമേഷന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കാതെ പൊലീസ് നിരപരാധികളെ പിടിച്ചു കൊണ്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രി സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത്തരം സംഘങ്ങളെ കര്‍ശനമായി നേരിടുമെന്ന് എസ്.ഐ. രാജീവന്‍ പറഞ്ഞു.
ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിച്ച് ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാന്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it