കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമ്മാനിക്കും

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നു. കാര്‍ട്ടൂണ്‍, ചിത്രകലാ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരം. നാളെ രാവിലെ 9 മണിക്ക് ഉദുമയിലെ വീട്ടില്‍ നടക്കുന്ന ആദര ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിശിഷ്ടാംഗത്വം സമ്മാനിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, അക്കാദമി ട്രഷറര്‍ നൗഷാദ് പി.യു, കാര്‍ട്ടൂണിസ്റ്റ് ടി.എം അന്‍വര്‍ സാദാത്ത് തളങ്കര, അരവിന്ദ് പയ്യന്നൂര്‍, സുരേന്ദ്രന്‍ വാരച്ചാല്‍, മുജീബ് അഹമ്മദ്, ടി.എ […]

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നു. കാര്‍ട്ടൂണ്‍, ചിത്രകലാ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരം. നാളെ രാവിലെ 9 മണിക്ക് ഉദുമയിലെ വീട്ടില്‍ നടക്കുന്ന ആദര ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിശിഷ്ടാംഗത്വം സമ്മാനിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, അക്കാദമി ട്രഷറര്‍ നൗഷാദ് പി.യു, കാര്‍ട്ടൂണിസ്റ്റ് ടി.എം അന്‍വര്‍ സാദാത്ത് തളങ്കര, അരവിന്ദ് പയ്യന്നൂര്‍, സുരേന്ദ്രന്‍ വാരച്ചാല്‍, മുജീബ് അഹമ്മദ്, ടി.എ ഷാഫി സംബന്ധിക്കും.
1940 ജൂലൈ 2ന് ഉദുമ നാലാംവാതുക്കലില്‍ കെ.എം. അബ്ദുല്‍ റഹ്മാന്റെയും ആസ്യാ ഉമ്മയുടെയും മകനായി ജനിച്ച കെ.എ ഗഫൂര്‍ ഉദുമയിലും ബേക്കലുമായി സ്‌കൂള്‍ പഠനവും കാസര്‍കോട് ഗവ. കോളേജില്‍ പ്രി യൂണിവേഴ്‌സിറ്റി പഠനവും പൂര്‍ത്തിയാക്കി. പിന്നീട് ചിത്രകലയില്‍ കേരള സര്‍ക്കാര്‍ ടെക്‌നികല്‍ സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി) നേടി. ഹ്രസ്വകാലം മുംബെയില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 1961ല്‍ വേങ്ങര ഗവ. ഹൈസ്‌ക്കൂളില്‍ രണ്ട് വര്‍ഷം ചിത്രകലാ അധ്യാപകനായി ജോലിചെയ്തു. അഞ്ച് വര്‍ഷം കോഴിക്കോട് ബേപ്പൂര്‍ ഹൈസ്‌ക്കൂള്‍ ചിത്രകലാ അധ്യാപകനായിരുന്നു. ഈ കാലയളവില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അയല്‍ക്കാരനായി. കോഴിക്കോട് ജീവിത കാലത്താണ് കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായത്. 1968ല്‍ നാട്ടിലേക്ക് സ്ഥലമാറ്റമായി. 1995ല്‍ ഉദുമ ഗവ.ഹൈസ്‌ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തു.
'മണ്ണുണ്ണി', 'മാന്ത്രികക്കട്ടില്‍', 'പറക്കും തൂവാല', 'ഹറാം മൂസ' തുടങ്ങിയ ചിത്രകഥാപരമ്പരകളുടെ സ്രഷ്ടാവ് എന്ന നിലയില്‍ മലയാളത്തില്‍ അടയാളപ്പെടുത്തിയ ചിത്രകാരനാണ് കെ.എ ഗഫൂര്‍. മാതൃഭൂമിയില്‍ 1964ല്‍ അയിശു കുഞ്ഞിമ എന്ന കഥ പ്രസിദ്ധീകരിച്ചതോടെ ഗഫൂര്‍ ശ്രദ്ധേയനായി. ഈ കഥ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബി.എ. മലയാളത്തില്‍ പാഠഭാഗമാണ്. ഗഫൂര്‍ രചിച്ച 20ഓളം കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മൈമൂനാണ് ഭാര്യ. അയ്ഷത്ത് ശാലിന, പരേതനായ ഗമാല്‍ റിയാസ് എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it