കെയര്‍വെല്‍ ആസ്പത്രിക്ക് ഡബ്ല്യു.എസ്.ഒയുടെ ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രി സ്‌ട്രോക്ക് യൂണിറ്റിന് സമ്മാനിച്ചു. കഴിഞ്ഞദിവസം അബുദാബി അഡ്‌നോക്കില്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് സ്‌ട്രോക്ക് കോണ്‍ഗ്രസ് -24ല്‍ കെയര്‍വെല്‍ ആസ്പത്രിയെ പ്രതിനിധീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സയന്‍സിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക ഉപഹാരം സ്വീകരിച്ചു.സ്‌ട്രോക്ക് ക്വാളിറ്റി ട്രീറ്റ്‌മെന്റ് വിഭാഗത്തിലാണ് കെയര്‍ വെല്‍ ആസ്പത്രി സ്‌ട്രോക്ക് യൂണിറ്റിന് ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം ലഭിച്ചത്. മംഗളൂരു, കാസര്‍കോട് റീജ്യണില്‍ സ്‌ട്രോക്ക് […]

കാസര്‍കോട്: വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രി സ്‌ട്രോക്ക് യൂണിറ്റിന് സമ്മാനിച്ചു. കഴിഞ്ഞദിവസം അബുദാബി അഡ്‌നോക്കില്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് സ്‌ട്രോക്ക് കോണ്‍ഗ്രസ് -24ല്‍ കെയര്‍വെല്‍ ആസ്പത്രിയെ പ്രതിനിധീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സയന്‍സിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക ഉപഹാരം സ്വീകരിച്ചു.
സ്‌ട്രോക്ക് ക്വാളിറ്റി ട്രീറ്റ്‌മെന്റ് വിഭാഗത്തിലാണ് കെയര്‍ വെല്‍ ആസ്പത്രി സ്‌ട്രോക്ക് യൂണിറ്റിന് ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം ലഭിച്ചത്. മംഗളൂരു, കാസര്‍കോട് റീജ്യണില്‍ സ്‌ട്രോക്ക് ട്രീറ്റ്‌മെന്റിന് ഡയമണ്ട് സ്റ്റാറ്റസ് പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ആസ്പത്രിയാണ് കെയര്‍വെല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1500 ഓളം ആസ്പത്രികള്‍ക്ക് പുരസ്‌കാരം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള ഏതാനും വന്‍കിട ആസ്പത്രികള്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എയ്ഞ്ചല്‍ എന്ന എന്‍.ജി.ഒ. ആണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

Related Articles
Next Story
Share it