ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്
1. ചെവിയുടെ പുറംഭാഗം നേരിയ തുണി കൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ വൃത്തിയാക്കുക 2. ഡോക്ടറുടെ അനുവാദമില്ലാതെ ചെവിയിലോ മൂക്കിലോ എണ്ണയോ തുള്ളി മരുന്നുകളോ ഒഴിക്കാന്‍ പാടില്ല 3. പിന്‍, താക്കോല്‍, പേന മുതലായ ഉപകരണങ്ങള്‍ ചെവിയിലും മൂക്കിലും ഇടാന്‍ പാടില്ല 4. ഏതെങ്കിലും വസ്തുക്കള്‍ ചെവിയിലോ, മൂക്കിലോ പോയാല്‍ ഡോക്ടറുടെ സഹായത്തോടെ എടുക്കുക. ഉറക്കെയുള്ള ശബ്ദം ചെവിക്ക് ദോഷമാണ്. 5. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ശബ്ദം നമുക്ക് കംഫര്‍ട്ടബിളായ രീതിയില്‍ ഉപയോഗിക്കുക. അതിനോടൊപ്പം ഇടക്കിടെ കാതിന് […]
1. ചെവിയുടെ പുറംഭാഗം നേരിയ തുണി കൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ വൃത്തിയാക്കുക 2. ഡോക്ടറുടെ അനുവാദമില്ലാതെ ചെവിയിലോ മൂക്കിലോ എണ്ണയോ തുള്ളി മരുന്നുകളോ ഒഴിക്കാന്‍ പാടില്ല 3. പിന്‍, താക്കോല്‍, പേന മുതലായ ഉപകരണങ്ങള്‍ ചെവിയിലും മൂക്കിലും ഇടാന്‍ പാടില്ല 4. ഏതെങ്കിലും വസ്തുക്കള്‍ ചെവിയിലോ, മൂക്കിലോ പോയാല്‍ ഡോക്ടറുടെ സഹായത്തോടെ എടുക്കുക. ഉറക്കെയുള്ള ശബ്ദം ചെവിക്ക് ദോഷമാണ്. 5. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ശബ്ദം നമുക്ക് കംഫര്‍ട്ടബിളായ രീതിയില്‍ ഉപയോഗിക്കുക. അതിനോടൊപ്പം ഇടക്കിടെ കാതിന് […]
1. ചെവിയുടെ പുറംഭാഗം നേരിയ തുണി കൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ വൃത്തിയാക്കുക
2. ഡോക്ടറുടെ അനുവാദമില്ലാതെ ചെവിയിലോ മൂക്കിലോ എണ്ണയോ തുള്ളി മരുന്നുകളോ ഒഴിക്കാന്‍ പാടില്ല
3. പിന്‍, താക്കോല്‍, പേന മുതലായ ഉപകരണങ്ങള്‍ ചെവിയിലും മൂക്കിലും ഇടാന്‍ പാടില്ല
4. ഏതെങ്കിലും വസ്തുക്കള്‍ ചെവിയിലോ, മൂക്കിലോ പോയാല്‍ ഡോക്ടറുടെ സഹായത്തോടെ എടുക്കുക. ഉറക്കെയുള്ള ശബ്ദം ചെവിക്ക് ദോഷമാണ്.
5. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ശബ്ദം നമുക്ക് കംഫര്‍ട്ടബിളായ രീതിയില്‍ ഉപയോഗിക്കുക. അതിനോടൊപ്പം ഇടക്കിടെ കാതിന് വിശ്രമവും കൊടുക്കുക.
6. ഏതെങ്കിലും തരത്തിലുളള ചെവി വേദനയോ തലകറക്കം, ചെവി മൂളല്‍, ചെവിയൊലിപ്പ്, ഛര്‍ദ്ദിക്കാന്‍ വരല്‍ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടുക.
7. മൂക്ക് തൊണ്ട ഇവക്കുണ്ടാകുന്ന അസുഖങ്ങള്‍ ചികിത്സിച്ചാല്‍ ചെവിയിലെ അണുബാധ ഒരു പരിധിവരെ തടയാം.
ആറുമാസത്തിലൊരിക്കല്‍ ഇയര്‍ വാക്‌സ് ഡോക്ടറെ കണ്ട് എടുക്കേണ്ടതാണ്.
അന്യവസ്തുക്കള്‍ ചെവിയില്‍ പോയാല്‍
അരി, പേപ്പര്‍, കല്ല്, മുത്ത് എന്നീ സാധനങ്ങള്‍ ചെവിയില്‍ പോയാല്‍ സ്വയം ചികിത്സ നല്‍കാതെ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. അത് സ്വയം എടുക്കാന്‍ നോക്കിയാല്‍ വീണ്ടും ഉള്ളിലോട്ട് കയറിപ്പോവുകയും അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരകണമാവുകയും ചെയ്യൂം.
ചെവിയില്‍ ഒരു കാരണവശാലും മുനയുള്ള സാധനങ്ങള്‍ അതുപോലെ തന്നെ ഇയര്‍ബഡ്‌സ് ന്റെ ഉപയോഗം ഇത് ഇന്റേര്‍ണല്‍ ബ്ലീഡിംഗിന് കാരണമാകുന്നു. ചെവിയിലെ അണുബാധയാണ് പ്രധാന കാരണം. ചെവിയിലിടുന്ന ഇയര്‍ബഡ്‌സിന്റെ അമിത ഉപയോഗം ചെവിയുടെ ഔട്ടര്‍ ലേയറില്‍ മുറിവ് ഉണ്ടാവുകയും അത് പഴുത്ത് അണുബാധക്ക് കാരണവുമാകുന്നു. ഇയര്‍ ഡയഫ്രം പൊട്ടിപ്പോകാനും ഈ കാരണങ്ങള്‍ മതി. ചെവിയില്‍ വെള്ളം പോവുക, പനി, ചുമ ഇവക്ക് മതിയായ ചികിത്സ കൊടുക്കാത്ത പക്ഷം ചെവിവേദനയും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
ഇയര്‍ബ്ലോക്കേജ്/ടിന്നിട്യൂസ് ചെവിയടപ്പും ചെവിമുഴക്കവും
ചെവിയിലെ മുഴക്കം ഒരു അസുഖമല്ല പല അസുഖത്തിന്റെ ലക്ഷണങ്ങളാണ്. മറിച്ച് ചില ആള്‍ക്കാരില്‍ ഇത് പ്രശ്‌നമാണ്. ചെവിയിലെ മുഴക്കം പല രീതിയില്‍ ഉണ്ട്. ചില ആളുകളില്‍ വിസില്‍ അടിക്കുന്ന പോലുള്ള ശബ്ദം, കാറ്റടിക്കുന്ന ശബ്ദം, മണി മുഴങ്ങുന്ന ശബ്ദം, ബെല്ലടിക്കുന്ന പോലെയുള്ള ശബ്ദം, ഇവയെല്ലാം നമ്മുടെ കേള്‍വിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അപ്പോള്‍ നമ്മുടെ തലച്ചോര്‍ തന്നെ ഉണ്ടാകുന്ന ഫാന്റം ഫാന്‍സി സൗണ്ട് ആണ് ഈ ചെവി മുഴക്കം അഥവാ ടിനിട്യൂസ്. ഇതിന്റെ കാരണങ്ങള്‍ പ്രായം കൂടുമ്പോള്‍ വലിയ ശബ്ദമുള്ള സ്ഥലത്ത് വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ ചെവിയില്‍ ഇയര്‍ വാക്‌സ് അടിഞ്ഞു കൂടുമ്പോള്‍ ചെവിയിലെ ചെറിയ എല്ലുകള്‍ക്ക് ഏന്തെങ്കിലും കേടുവന്നാലും ചെവി മുഴക്കം അനുഭവപ്പെടാറുണ്ട്. ഞരമ്പിന്റെ തകരാറുമൂലം. ഇതിന്റെ പരിഹാരം എന്നു വെച്ചാല്‍ കേള്‍വിക്കുറവാണെങ്കില്‍ ഹിയറിംഗ് എയിഡ്‌സ് വെക്കുക. നിര്‍ബന്ധമായും പ്യൂര്‍ ടോണ്‍ ഓഡിയോമെട്രി ചെയ്യേണ്ടതാണ്. ഇയര്‍വാക്‌സ് ആണെങ്കില്‍ അത് എടുത്തു കളയുക. ഒരു ഡോക്ടറുടെ സഹായത്തോടെ.
വെര്‍റ്റിഗോ /തലകറക്കം
ഒരിക്കല്‍ പോലും തലവേദനയും തലകറക്കവും അനുഭവപ്പെടാത്ത ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ടാകാറില്ല. ചെവിയുടെ ഇംബാലന്‍സ് മൂലം തലകറക്കം അനുഭവപ്പെടാം. ഈ തലകറക്കം വന്നാല്‍ ഭൂമി മുഴുവന്‍ കറങ്ങുന്നതായും കണ്ണില്‍ ഇരുട്ട് നിറയുന്നതായും അനുഭവപ്പെടുന്നു. ഈ വെര്‍ട്ടിഗോ വന്നു കഴിഞ്ഞാല്‍ പ്രാരംഭദിശയില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന ഒന്നാണ്. ജലദോഷം വന്നാല്‍ എളുപ്പം തന്നെ ഡോക്ടറെ കണ്ട് ചികിത്സ നേടുക. ഇതോടൊപ്പം ചെവിയില്‍ തണുത്ത കാറ്റ് അടിക്കാതെ ശ്രദ്ധിക്കുക.
നില്‍ക്കുമ്പോഴും കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും ബാലന്‍സ് കിട്ടാതെ വരിക, ക്ഷീണം തോന്നുക, ഇവയും വെര്‍ട്ടിഗോ ലക്ഷണങ്ങള്‍ ആണ്. ചില വ്യായാമങ്ങള്‍ കൊണ്ട് ഒരു പരിധി വരെ വെര്‍ട്ടിഗോ തടയാം. കിടക്കുമ്പോള്‍ തല അല്‍പം ഉയര്‍ത്തിവെച്ച് കിടക്കുക. ഒന്നോ രണ്ടോ തലയണ ഉപയോഗിക്കുക, അതുപോലെ ബെഡ്ഡില്‍ നിന്ന് എണീക്കുമ്പോള്‍ അല്‍പനേരം കാല് താഴേക്കിട്ട് ഇരുന്നതിന് ശേഷം എണീക്കാന്‍ നോക്കുക.
പൊസിഷണല്‍ വെര്‍ട്ടിഗോ
അതായത് തല ഒരു ഭാഗത്തേക്ക് ചലിപ്പിക്കുമ്പോള്‍ പെട്ടന്ന് തലകറക്കം വരുന്നു. ഇതാണ് പൊസിഷണല്‍ വെര്‍ട്ടിഗോ. ഇതിന് കാരണം ചെവിയുടെ ഉള്ളില്‍ ചെറിയ സഞ്ചികള്‍ ഉണ്ട്. ഈ സഞ്ചിയുടെ ഭിത്തിയില്‍ അറകള്‍ കല്ലുകള്‍ പതിച്ചു വെച്ചിരിക്കുകയാണ്. കല്ലുകളെന്ന് പറഞ്ഞാല്‍ കാത്സ്യം കാര്‍ബണൈറ്റ് ക്രിസ്റ്റലുകള്‍. ഇത് ഏതെങ്കിലും കാരണത്താല്‍ ഇളകിപ്പോയി അറയിലൂടെ ഒഴുകി നടക്കും. ഇത് തല ചെരിക്കുമ്പോള്‍ ഇയര്‍ ഫ്‌ലൂയെഡിനൊപ്പം ഒഴുകി നടക്കുന്നു. ഇത് മൂലമാണ് നമുക്ക് പൊസിഷണല്‍ വെര്‍ട്ടിഗോ ഉണ്ടാകുന്നത്. അല്‍പനേരം വിശ്രമിച്ചാല്‍ മാറുകയും ചെയ്യും. ഇതിനുള്ള ചികിത്സ എന്നു വെച്ചാല്‍ വ്യായാമം മാത്രമാണ്.
മൂക്കിനുള്ളില്‍ ഏതെങ്കിലും വസ്തുക്കള്‍ പോയാല്‍ അത് സ്വയം എടുക്കാന്‍ നോക്കാതെ പെട്ടന്ന് തന്നെ വൈദ്യ സഹായം നേടുക. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ സാധാരണയായി കല്ല്, മുത്ത്, നാണയം തുടങ്ങിയവ മൂക്കിലോ തൊണ്ടയിലോ പോവുക/ഇടുക എന്നത്. ഇങ്ങനെ പോയാല്‍ സ്വയം ചികിത്സ നല്‍കാതെ എത്രയും പെട്ടന്ന് വൈദ്യ സഹായം തേടേണ്ടതാണ്.
ടോണ്‍സിലെറ്റിസ്
ടോണ്‍സിലുകളുടെ വീക്കം അഥവാ പാലറ്റൈന്‍ ടോണ്‍സില്‍, ഫാറഞ്ചിയേര്‍സ് ടോണ്‍സില്‍, ലിന്‍ഗ്വല്‍ ടോണ്‍സില്‍ എന്നീ മൂന്ന് ടോണ്‍സിലുകളും ചേര്‍ന്നുള്ള വാല്‍ഡിയര്‍ റിംഗുകളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയില്‍ വൈറല്‍ ബാധകളെയും ടോണ്‍സിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാല്‍ഡേയര്‍ വലയത്തിന്റെ പ്രധാന ധര്‍മ്മം പ്രതിരോധമാണ്. രോഗാണു ബാധയെ തുടര്‍ന്ന് ടോണ്‍സിലുകള്‍ ചുവന്ന് വീര്‍ക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകള്‍ പ്രതലത്തില്‍ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ട വേദന, പനി, മറ്റു ശാരീരികാസ്വസ്ഥ്യങ്ങള്‍, ചെവി വേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്‌നാറ്റവും ഉണ്ടാകാറുണ്ട്.
ശബ്ദത്തിന് കനം വെക്കുകയും വായ തുറക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും. ഏത് ടോണ്‍സിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീര്‍ണ്ണാവസ്ഥയും വ്യത്യസ്തമാകുന്നു. പാലറ്റൈന്‍ ടോണ്‍സിലുകളെ തീവ്രമായും ആവര്‍ത്തിച്ചും രോഗം ബാധിച്ചാല്‍ ഹൃദയം വാതഗ്രസ്ഥമാകാനും വൃക്കരോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. മാത്രമല്ല ടോണ്‍സിലിന്റെ വശങ്ങളില്‍ പെരിടോണ്‍സിലര്‍ അബ്‌സിസ് പരുക്കുകളുണ്ടാകാനും സാധ്യതയുണ്ട്.
ഫാരിങ്ക്യെല്‍ ടോണ്‍സിലുകളെ രോഗാണു ബാധിച്ചാല്‍ കര്‍ണനാളിയിലും മധ്യ കര്‍ണത്തിലും നീര്‍വീക്കം, മൂക്കടപ്പ്, കൂര്‍ക്കംവലി എന്നിവ അനുഭവപ്പെടുന്നു. എല്ലാവിധ ടോണ്‍സിലൈറ്റിസുകളും ആന്റിബയോട്ടിക്കുകള്‍ നല്‍കി ഒരു പരിധി വരെ ഭേദമാക്കാം. എന്നാല്‍ കൂടുതല്‍ കാലം ആന്റിബയോടിക് കഴിക്കേണ്ടി വരികയാണെങ്കില്‍ രോഗം രൂക്ഷമാവുക, പലതവണ ആവര്‍ത്തിക്കുക, കൂര്‍ക്കംവലി, ശസ്ത്രക്രിയ ചെയ്ത് ടോണ്‍സിലുകള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.
സ്‌ട്രൈഡര്‍
ശ്വാസം എടുക്കുമ്പോള്‍ വിസില്‍ അടിക്കുന്ന പോലെയുള്ള ശബ്ദം പ്രധാനമായും കുട്ടികളില്‍ ആണ് ഇത് കണ്ടു വരുന്നത്.
ഇത് പെട്ടന്ന് പ്രതീക്ഷിക്കാതെ സംഭവിക്കാം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കാന്‍ ബുദ്ധിമുട്ട്, നാക്കില്‍, കയ്യിലെ നഖത്തിന്റെ സൈഡിലും ചുണ്ടിലും നീലനിറം കാണുക, എന്നിവ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുക. പ്രധാനമായും മൂന്നു തരത്തിലുള്ള സ്‌ട്രൈഡര്‍ ഉണ്ട്.
1. ഇന്‍സ്പിരേറ്ററി സ്‌ട്രൈഡര്‍-
ശ്വാസം എടുക്കുമ്പോഴുണ്ടാകുന്ന അബ്‌നോര്‍മല്‍ സൗണ്ട് ആണ് . വോക്കല്‍ കോഡിന്റെ മുകളിലെ ഭാഗത്തിന് എന്തെങ്കിലും തടസം ഉണ്ടാകുമ്പോള്‍ ആണ് ഇത് ഉണ്ടാകുന്നത്.
എക്‌സ്പിരേറ്ററി സ്‌ട്രൈഡര്‍- ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ഉണ്ടാകുന്ന അബ്‌നോര്‍മല്‍ സൗണ്ട്. ഇത് പ്രധാനമായും വിന്‍ഡ്‌പൈപിന്റെ തടസ്സം മൂലമാണ് ഉണ്ടാകുന്നത്.
ബൈഫാസിക് സ്‌ട്രൈഡര്‍-ശ്വാസം എടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും ഉള്ള അബ്‌നോര്‍മല്‍ സൗണ്ട്. സ്‌ട്രൈഡര്‍ കൂടുതലായും കണ്ടുവരുന്നത് കുട്ടികളിലാണ്. ഇതിന് കാരണം കുട്ടികളിലെ എയര്‍വെ വളരെ നേരിയതും മയമുള്ളതുമാണ്.
സ്‌ട്രൈഡര്‍ മുതിര്‍ന്നവരില്‍
എയര്‍വെ തടസ്സങ്ങള്‍, തൊണ്ടയിലെ നീര്‍വീക്കം കഴുത്തിലെ ഒടിവുകള്‍, ഏതെങ്കിലും വസ്തുക്കള്‍ മൂക്കിലോ, തൊണ്ടയിലോ ഒട്ടിപ്പിടിക്കുക, തൈറോയിഡ്, ചെസ്റ്റ്, ഈസോഫാന്‍ഗിയല്‍ അഥവാ ഏതെങ്കിലും ചെസ്റ്റ് എസോഫാഗിയല്‍ അഥവാ ഏതെങ്കിലും കഴുത്തിലെ ഓപ്പറേഷന്‍, പുകവലി, വോക്കല്‍കോഡ് പാരലൈസസ് ബ്രോണ്‍റ്റൈറ്റിസ്, ടോണ്‍സിലിറ്റിസ്, എപിഗ്ലോറ്റൈറ്റിസ് ഏതെങ്കിലും തരത്തിലുള്ള മുഴകള്‍ അബ്‌സെസെസ് എന്നീ കാരണങ്ങളാലും മുതിര്‍ന്നവരില്‍ സ്‌ട്രൈഡര്‍ ഉണ്ടാകാറുണ്ട്.
സ്‌ട്രൈഡര്‍ ഇന്‍ ഇന്‍ഫാന്റ്‌സ് ആന്റ് ചില്‍ഡ്രന്‍
ചെറിയ കുട്ടികളില്‍ കണ്ടുവരുന്നതാണ് ലാറന്‍ജിയോ മലേഷിയ ഇത് കൂടുതലായും 6 മാസം പ്രായമുള്ള കുട്ടികളില്‍ ആണ് കണ്ട് വരുന്നത്. ചില സ്‌ട്രൈഡര്‍ ജനിച്ച ഉടനെ കണ്ടുവരികയും 2 വര്‍ഷം ആകുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്.
ക്രൂപ്പ് വയറല്‍ റെസ്പിറേറ്ററി ഇന്‍ഫക്ഷന്‍
സബ്‌ഗ്ലോറ്റിക് സ്റ്റിനോസിസ് ഇതിന് കാരണം. കുട്ടികളിലെ സബ്‌ഗ്ലോറ്റിക് ഏരിയ വെരി നാരോ ഇന്‍ ചില്‍ഡ്രന്‍. വോയിസ്‌ബോക്‌സ് വളരെ ചെറിയത് ആയതിനാലാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷനും അത്യാവശ്യമായി വരാറുണ്ട്. എക്‌സറെ, സി.ടി സ്‌കാന്‍, ചെസ്റ്റ്, ബ്രോണ്‍കോസ്പി, ലാറിന്‍ ജോസ്‌കോപ്പി, പള്‍സ് ഓക്‌സ്‌മെറ്ററി എബിജി എന്നിവയുടെ സഹായത്തോടെ സ്‌ട്രൈഡര്‍ കണ്ടു പിടിക്കാവുന്നതാണ്.
കുട്ടികളിലോ മുതിര്‍ന്നവരിലോ, കൈനഖം ചുണ്ട്, നാക്ക്, ബോഡി (മുഖം) നീല നിറം കണ്ടാലും അതുപോലെ തന്നെ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, തടി കുറയുക, കഴിക്കാനും കുടിക്കാനും ഉള്ള ബുദ്ധിമുട്ട് ഇവ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുക.
(കുമ്പള ഡോക്‌ടേര്‍സ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി സര്‍ജനാണ് ലേഖകന്‍)