ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുധാകരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിടിയില്‍. സാരമായി പരിക്കേറ്റ സുധാകരനെ മംഗളൂരു തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധാകരന്റെ ഇടത് തുടയെല്ലിനാണ് പരിക്ക്. കാര്യമായ രണ്ട് പൊട്ടലുകള്‍ ഉണ്ട്. തലക്ക് കാര്യമായ പരിക്കുകളില്ല. അതിനിടെ ഡി.വൈ.എസ്.പിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഗനര്‍ കാര്‍ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളച്ചാല്‍ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കെ.എല്‍. 60 ക്യു 63 കാറാണ് ഇടിച്ചിട്ടത്. നിയന്ത്രണം വിട്ടാണ് കാറിടിച്ചതെന്നും ഭയം മൂലമാണ് നിര്‍ത്താതെ […]

കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിടിയില്‍. സാരമായി പരിക്കേറ്റ സുധാകരനെ മംഗളൂരു തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധാകരന്റെ ഇടത് തുടയെല്ലിനാണ് പരിക്ക്. കാര്യമായ രണ്ട് പൊട്ടലുകള്‍ ഉണ്ട്. തലക്ക് കാര്യമായ പരിക്കുകളില്ല. അതിനിടെ ഡി.വൈ.എസ്.പിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഗനര്‍ കാര്‍ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളച്ചാല്‍ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കെ.എല്‍. 60 ക്യു 63 കാറാണ് ഇടിച്ചിട്ടത്. നിയന്ത്രണം വിട്ടാണ് കാറിടിച്ചതെന്നും ഭയം മൂലമാണ് നിര്‍ത്താതെ പോയതെന്നും ഡ്രൈവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it