മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം

മംഗളൂരു: മംഗളൂരു സൂറത്ത്കല്ലിലെ തടമ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.ഉഡുപ്പിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കാറില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവരെ ഗുരുതരനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് പുറത്ത് ഉറങ്ങുകയായിരുന്ന രണ്ട് പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വെങ്കിട്ടരമണ റാവുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ ഷട്ടറും വാതിലും മേല്‍ക്കൂരയും തകര്‍ന്നതിനാല്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ […]

മംഗളൂരു: മംഗളൂരു സൂറത്ത്കല്ലിലെ തടമ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.
ഉഡുപ്പിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കാറില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവരെ ഗുരുതരനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് പുറത്ത് ഉറങ്ങുകയായിരുന്ന രണ്ട് പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെങ്കിട്ടരമണ റാവുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ ഷട്ടറും വാതിലും മേല്‍ക്കൂരയും തകര്‍ന്നതിനാല്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നത് വന്‍ അപകടം ഒഴിവാക്കി. മറ്റൊരു കാറിലുണ്ടായിരുന്ന സുഹൃത്തുക്കളാണ് പരിക്കേറ്റ മൂന്നുപേരെയും ആസ്പത്രിയിലെത്തിച്ചത്.
ദേശീയ പാതയില്‍ തടമ്പയില്‍ അശാസ്ത്രീയമായ വളവുള്ളതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles
Next Story
Share it