ഓട്ടോയില്‍ ഇടിച്ചെന്ന കാരണം പറഞ്ഞ് കാര്‍ തടഞ്ഞ് പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ക്രൂരമര്‍ദനം; ചുമട്ടുതൊഴിലാളിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഓട്ടോയില്‍ കാര്‍ ഇടിച്ചെന്ന കാരണം പറഞ്ഞ് പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം രണ്ടുമണിക്കൂര്‍ നേരം തടഞ്ഞുവച്ചു. ഇന്നലെ കൊല്ലംപാറ തലയടുക്കത്താണ് സംഭവം. കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ബന്ധുക്കളെ കാണാന്‍ പുറപ്പെട്ട പെരുമ്പട്ടയിലെ ഇബ്രാഹിമും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ വിരോധത്തിനാണ് മര്‍ദ്ദനവും തടഞ്ഞുവെക്കലും. പൊലീസ് എത്തി ഇവരെ ആസ്പത്രിയില്‍ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട നീലേശ്വരത്തെ ചുമട്ടു തൊഴിലാളി മോഹനന്റ പേരില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it