കാര്‍ വൈദ്യുതിതൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; പഞ്ചായത്തംഗം മരണപ്പെട്ടു

പുത്തൂര്‍: പുത്തൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ബി.ജെ.പിയുടെ പഞ്ചായത്തംഗം മരിച്ചു. ബി.ജെ.പി പിന്തുണയ്ക്കുന്ന നിഡ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മുരളീധര്‍ ഭട്ട് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ശാന്ത്യാരു-ബെട്ടംപാടി റോഡില്‍ സന്ത്യാരുവിന് സമീപം ബളാക്കയിലാണ് അപകടമുണ്ടായത്.മുരളീധര്‍ഭട്ട് സഞ്ചരിച്ച കാര്‍ രണ്ട് വൈദ്യുത തൂണുകളില്‍ ഇടിച്ച് 50 അടി താഴ്ചയുള്ള കൃഷിയിടത്തിലേക്ക് വീഴുകയായിരുന്നു. മുരളീധര്‍ ഭട്ടിനൊപ്പം ബെറ്റംപാടിയിലെ ദിലീപ് കുമാര്‍ റാവു, ശശികുമാര്‍, നവനീത് എന്നിവരും കാറിലുണ്ടായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി […]

പുത്തൂര്‍: പുത്തൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ബി.ജെ.പിയുടെ പഞ്ചായത്തംഗം മരിച്ചു. ബി.ജെ.പി പിന്തുണയ്ക്കുന്ന നിഡ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മുരളീധര്‍ ഭട്ട് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ശാന്ത്യാരു-ബെട്ടംപാടി റോഡില്‍ സന്ത്യാരുവിന് സമീപം ബളാക്കയിലാണ് അപകടമുണ്ടായത്.
മുരളീധര്‍ഭട്ട് സഞ്ചരിച്ച കാര്‍ രണ്ട് വൈദ്യുത തൂണുകളില്‍ ഇടിച്ച് 50 അടി താഴ്ചയുള്ള കൃഷിയിടത്തിലേക്ക് വീഴുകയായിരുന്നു. മുരളീധര്‍ ഭട്ടിനൊപ്പം ബെറ്റംപാടിയിലെ ദിലീപ് കുമാര്‍ റാവു, ശശികുമാര്‍, നവനീത് എന്നിവരും കാറിലുണ്ടായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരളീധരഭട്ട് ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.

Related Articles
Next Story
Share it