പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി; മേല്‍പ്പറമ്പ് സ്വദേശി കസ്റ്റഡിയില്‍

കാസര്‍കോട്: താമരശേരിയില്‍ നിന്ന് പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കാസര്‍കോട്ട് കണ്ടെത്തി. കാസര്‍കോട്ടെ ഹോണ്ടസ ഷോറൂമില്‍ നിന്നാണ് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാര്‍ ഇന്ന് രാവിലെ താമരശേരി പൊലീസ് കൊണ്ടുപോയി. കാസര്‍കോട് സി.ഐ പി. അജിത്കുമാറിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും താമരശേരി പൊലീസ് വിവരമറിയിക്കുകയായിരുന്നു. കാര്‍ തളങ്കര സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തളങ്കര സ്വദേശി ഗള്‍ഫിലാണുള്ളത്. ഇയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ചൂരിയിലെ ഒരാള്‍ക്ക് കൈമാറിയതായി വെളിപ്പെടുത്തി. കീഴൂരിലെ ഒരാള്‍ക്ക് […]

കാസര്‍കോട്: താമരശേരിയില്‍ നിന്ന് പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കാസര്‍കോട്ട് കണ്ടെത്തി. കാസര്‍കോട്ടെ ഹോണ്ടസ ഷോറൂമില്‍ നിന്നാണ് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാര്‍ ഇന്ന് രാവിലെ താമരശേരി പൊലീസ് കൊണ്ടുപോയി. കാസര്‍കോട് സി.ഐ പി. അജിത്കുമാറിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും താമരശേരി പൊലീസ് വിവരമറിയിക്കുകയായിരുന്നു. കാര്‍ തളങ്കര സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തളങ്കര സ്വദേശി ഗള്‍ഫിലാണുള്ളത്. ഇയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ചൂരിയിലെ ഒരാള്‍ക്ക് കൈമാറിയതായി വെളിപ്പെടുത്തി. കീഴൂരിലെ ഒരാള്‍ക്ക് കാര്‍ കൈമാറിയെന്ന് ചൂരി സ്വദേശി മൊഴി നല്‍കി. കീഴൂര്‍ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മേല്‍പ്പറമ്പിലെ ഒരാള്‍ക്ക് കാര്‍ കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞു.
ഇതോടെ മേല്‍പ്പറമ്പ് സ്വദേശിയെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ആട് സെമീറിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഭാര്യയെ പിന്നീട് ഇറക്കിവിട്ടു.
പ്രവാസിയെ ഇപ്പോഴും ക്വട്ടേഷന്‍ സംഘം തടങ്കലില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരം. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കൂടി കണ്ടെത്താനുണ്ട്.
പൊലീസ് ഇതിനായി അന്വേഷണം തുടരുകയാണ്. ആറുദിവസം മുമ്പാണ് താമരശേരിയിലെ ഷാഫിയെയും ഭാര്യയെയും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ വീട് കാണിച്ചുകൊടുക്കാനായി വന്ന കുടുക്കിലുമ്മാരം സ്വദേശിയായ യുവാവിന്റെ സഹോദരനയും ഇയ്യാട് വീരമ്പ്രം സ്വദേശിയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഷാഫിയുടേതെന്ന് കരുതുന്ന ഫോണ്‍ കരിപ്പൂര്‍ വിമാനത്താവള റോഡിലെ കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷാഫിയുടെ ഭാര്യ സെനിയയുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷാഫിയെ അയല്‍ സംസ്ഥാനത്തേക്ക് കടത്തിയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles
Next Story
Share it