ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായ കുമ്പളയിലെ കാര്‍ ഡ്രൈവര്‍ സുരേഷ് അന്തരിച്ചു

കുമ്പള: കുമ്പളയിലെ പഴയകാല കാര്‍ ഡ്രൈവറും കുമ്പള കുണ്ടങ്കാരടുക്ക സ്വദേശിയും നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ കെ. സുരേഷ് (73) അന്തരിച്ചു. 47 വര്‍ഷത്തോളം കുമ്പളയില്‍ കാര്‍ ഡ്രൈവറായിരുന്നു. ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായിരുന്നു. നിരവധി മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിക്കാനും സുരേഷിന്റെ കാറായിരുന്നു ഉണ്ടായിരുന്നത്. മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോലും അക്കാലത്ത് സുരേഷിന്റെ കാറില്‍ മൃതദേഹങ്ങള്‍ എത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ കാര്‍ ഡ്രൈവര്‍ സുരേഷ് എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ഉദയന്‍, […]

കുമ്പള: കുമ്പളയിലെ പഴയകാല കാര്‍ ഡ്രൈവറും കുമ്പള കുണ്ടങ്കാരടുക്ക സ്വദേശിയും നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ കെ. സുരേഷ് (73) അന്തരിച്ചു.
47 വര്‍ഷത്തോളം കുമ്പളയില്‍ കാര്‍ ഡ്രൈവറായിരുന്നു. ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായിരുന്നു. നിരവധി മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിക്കാനും സുരേഷിന്റെ കാറായിരുന്നു ഉണ്ടായിരുന്നത്. മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോലും അക്കാലത്ത് സുരേഷിന്റെ കാറില്‍ മൃതദേഹങ്ങള്‍ എത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ കാര്‍ ഡ്രൈവര്‍ സുരേഷ് എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ഉദയന്‍, വെങ്കിടേഷ്, ശ്രീനാഥ്. മരുമകള്‍: വീണ.

Related Articles
Next Story
Share it