തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, 2 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം രാത്രിയോടെയായിരുന്നു സംഭവം. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറില്‍ മധുര സ്വദേശി മുരുകന്‍, ഡ്രൈവര്‍ അന്തോണി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപപ്പെട്ടു. ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. തിരുനെല്‍വേലിയില്‍ നിന്നും ബിസിനസ് ആവശ്യത്തിനായി പുനലൂരിലേക്ക് പോകുകയായിരുന്നു ഇവര്‍. വാഹനം നിര്‍ത്തി വഴി ചോദിക്കുന്നതിനിടെയാണ് തീ പിടിച്ചത്. ഇരുവരും ഉടന്‍ തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം രാത്രിയോടെയായിരുന്നു സംഭവം. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറില്‍ മധുര സ്വദേശി മുരുകന്‍, ഡ്രൈവര്‍ അന്തോണി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപപ്പെട്ടു.

ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. തിരുനെല്‍വേലിയില്‍ നിന്നും ബിസിനസ് ആവശ്യത്തിനായി പുനലൂരിലേക്ക് പോകുകയായിരുന്നു ഇവര്‍. വാഹനം നിര്‍ത്തി വഴി ചോദിക്കുന്നതിനിടെയാണ് തീ പിടിച്ചത്. ഇരുവരും ഉടന്‍ തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Related Articles
Next Story
Share it