മംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കാസര്‍കോട്ടെ ക്ഷേത്രമേല്‍ശാന്തി മരിച്ചു

കാസര്‍കോട്: മംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കാസര്‍കോട്ടെ ക്ഷേത്രമേല്‍ശാന്തി മരിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി പരവനടുക്കം പാലിച്ചിയടുക്കത്തെ എസ്.പി ശ്രീനിഷ്(27)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മംഗളൂരു നന്ദൂര്‍ ട്രാഫിക് സിഗ്‌നലിനടുത്താണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ പൂജ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ശ്രീനിഷ് കാര്‍ നിര്‍ത്തി പാതയോരത്ത് വില്‍പ്പനക്ക് വെച്ച ചട്ടി വാങ്ങാന്‍ പോയതായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുവന്ന് ശ്രീനിഷിനെ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിഷിനെ ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം […]

കാസര്‍കോട്: മംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കാസര്‍കോട്ടെ ക്ഷേത്രമേല്‍ശാന്തി മരിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി പരവനടുക്കം പാലിച്ചിയടുക്കത്തെ എസ്.പി ശ്രീനിഷ്(27)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മംഗളൂരു നന്ദൂര്‍ ട്രാഫിക് സിഗ്‌നലിനടുത്താണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ പൂജ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ശ്രീനിഷ് കാര്‍ നിര്‍ത്തി പാതയോരത്ത് വില്‍പ്പനക്ക് വെച്ച ചട്ടി വാങ്ങാന്‍ പോയതായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുവന്ന് ശ്രീനിഷിനെ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിഷിനെ ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തരമലബാറിലെ തീയവിഭാഗത്തില്‍ നിന്നുള്ള ആദ്യമേല്‍ശാന്തിമാരില്‍ ഒരാളാണ് ശ്രീനിഷ്.
ടി. ശ്രീധരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. സഹോദരന്‍: ടി. ശ്രീധിഷ് (ഗള്‍ഫ്).

Related Articles
Next Story
Share it