റോഡ് മുറിച്ചുകടക്കുകയായിരുന്ന പതിനാറുകാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചുനിന്നു; ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ദാരുണമരണം

മംഗളൂരു: മംഗളൂരുവില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ മരണത്തിന് കീഴടങ്ങി. കുംപാല ബൈപാസിനടുത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന ബഷീര്‍ അഹമ്മദ്- റിയാന ദമ്പതികളുടെ മകന്‍ അയാന്‍ (16) ആണ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ മരിച്ചത്. ദേശീയപാതയിലെ കുംപാല ബൈപാസിന് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അയന്‍ തന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന റിറ്റ്‌സ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം നിയന്ത്രണം വിട്ട കാര്‍ […]

മംഗളൂരു: മംഗളൂരുവില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ മരണത്തിന് കീഴടങ്ങി. കുംപാല ബൈപാസിനടുത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന ബഷീര്‍ അഹമ്മദ്- റിയാന ദമ്പതികളുടെ മകന്‍ അയാന്‍ (16) ആണ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ മരിച്ചത്. ദേശീയപാതയിലെ കുംപാല ബൈപാസിന് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അയന്‍ തന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന റിറ്റ്‌സ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം നിയന്ത്രണം വിട്ട കാര്‍ റോഡരികിലുള്ള വൈദ്യുതി തൂണില്‍ ഇടിച്ചുനിന്നു. നഗരത്തിലെ ഒരു സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു അയന്‍. സഹോദരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it