കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍സിംഗും മരണത്തിന് കീഴടങ്ങി

ബംഗളൂരു: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും മരണത്തിന് കീഴടങ്ങി. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് കുനൂരില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, […]

ബംഗളൂരു: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും മരണത്തിന് കീഴടങ്ങി. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് കുനൂരില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരടക്കം 13 പേരാണ് മരണപ്പെട്ടിരുന്നത്.

Related Articles
Next Story
Share it