നൂറ് തികയ്ക്കാനാവാതെ ക്യാപ്റ്റന്‍
കൊച്ചി: നിയമസഭയില്‍ ഇടതുമുന്നണി എം.എല്‍.എമാരുടെ എണ്ണം 100 തികയ്ക്കാനുള്ള ക്യാപ്റ്റന്‍ പിണറായി വിജയന്റെ കഠിനശ്രമം ഫലം കണ്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ പ്രചരണത്തിനിറങ്ങിയിട്ടും വികസനം പ്രചരണ വിഷയമാക്കിയിട്ടും തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല യു.ഡി.എഫിന്റെ ലീഡ് വര്‍ധിച്ചത് ഇടതുമുന്നണിക്ക് ഇരട്ട പ്രഹരമായി. അതിനിടെ സി.പി.എം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സി.പി.എം നേതാവ് ദിനേശ് മണി രോഷാകുലനായി. 'ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി' എന്ന് പറഞ്ഞുകൊണ്ടാണ് നേതാവ് രോഷാകുലനായത്. സ്ഥാനാര്‍ത്ഥി ജോ […]

കൊച്ചി: നിയമസഭയില്‍ ഇടതുമുന്നണി എം.എല്‍.എമാരുടെ എണ്ണം 100 തികയ്ക്കാനുള്ള ക്യാപ്റ്റന്‍ പിണറായി വിജയന്റെ കഠിനശ്രമം ഫലം കണ്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ പ്രചരണത്തിനിറങ്ങിയിട്ടും വികസനം പ്രചരണ വിഷയമാക്കിയിട്ടും തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല യു.ഡി.എഫിന്റെ ലീഡ് വര്‍ധിച്ചത് ഇടതുമുന്നണിക്ക് ഇരട്ട പ്രഹരമായി.
അതിനിടെ സി.പി.എം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സി.പി.എം നേതാവ് ദിനേശ് മണി രോഷാകുലനായി.
'ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി' എന്ന് പറഞ്ഞുകൊണ്ടാണ് നേതാവ് രോഷാകുലനായത്. സ്ഥാനാര്‍ത്ഥി ജോ ജോസഫ് ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞ് ലെനിന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ദിനേശ് മണി മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്താക്കിയത്.
അപ്രതീക്ഷിതമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നയിച്ചതെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പ്രതികരിച്ചു. തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.