ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ഉയരാന്‍ പാടില്ലായിരുന്നു.. അതും റിപബ്ലിക് ദിനത്തില്‍; കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ഉയരാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അതിനിര്‍ഭാഗ്യകരം' എന്നായിരുന്നു തരൂര്‍ ഇതിനെ വിശേഷിപ്പിച്ചത്. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ റീട്വീറ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം. 'ഞാന്‍ കര്‍ഷക മാര്‍ച്ചിനെ തുടക്കം മുതലേ പിന്തുണച്ചിരുന്നു. പക്ഷേ, ഈ അരാജകത്വത്തിന് മാപ്പുകൊടുക്കാനാവില്ല. റിപബ്ലിക് ദിനത്തില്‍ മറ്റൊരു പതാകയുമല്ല, വിശുദ്ധ ത്രിവര്‍ണ പതാക മാത്രമാണ് ചെങ്കോട്ടയില്‍ […]

ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ഉയരാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അതിനിര്‍ഭാഗ്യകരം' എന്നായിരുന്നു തരൂര്‍ ഇതിനെ വിശേഷിപ്പിച്ചത്.

പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ റീട്വീറ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം. 'ഞാന്‍ കര്‍ഷക മാര്‍ച്ചിനെ തുടക്കം മുതലേ പിന്തുണച്ചിരുന്നു. പക്ഷേ, ഈ അരാജകത്വത്തിന് മാപ്പുകൊടുക്കാനാവില്ല. റിപബ്ലിക് ദിനത്തില്‍ മറ്റൊരു പതാകയുമല്ല, വിശുദ്ധ ത്രിവര്‍ണ പതാക മാത്രമാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related Articles
Next Story
Share it