കഞ്ചാവ് പ്രതികളും പൊലീസും ഏറ്റുമുട്ടി; പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്ക്, അഞ്ച് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കഞ്ചാവ് സംഘവും പൊലീസും ഏറ്റുമുട്ടി. പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തോക്കും രണ്ടു തിരകളും രണ്ടുകാറുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ മഞ്ചേശ്വരം പാവൂരിലാണ് സംഭവം. സീതാംഗോളിയിലെ ടയര്‍ ഫൈസല്‍ (32), മഞ്ചേശ്വരം മൊര്‍ത്തണയിലെ അസ്‌ക്കര്‍ (28), ബദിയടുക്ക മാര്‍പ്പനടുക്കയിലെ മുഹമ്മദ് ശിഹാബ് (23), നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ബദറുദ്ദീന്‍ എന്ന കാലിയ ബദറു (32), ആരിക്കാടിയിലെ അബൂബക്കര്‍ ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്. നിരവധി […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കഞ്ചാവ് സംഘവും പൊലീസും ഏറ്റുമുട്ടി. പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തോക്കും രണ്ടു തിരകളും രണ്ടുകാറുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ മഞ്ചേശ്വരം പാവൂരിലാണ് സംഭവം. സീതാംഗോളിയിലെ ടയര്‍ ഫൈസല്‍ (32), മഞ്ചേശ്വരം മൊര്‍ത്തണയിലെ അസ്‌ക്കര്‍ (28), ബദിയടുക്ക മാര്‍പ്പനടുക്കയിലെ മുഹമ്മദ് ശിഹാബ് (23), നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ബദറുദ്ദീന്‍ എന്ന കാലിയ ബദറു (32), ആരിക്കാടിയിലെ അബൂബക്കര്‍ ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
നിരവധി കേസുകളില്‍ പ്രതിയായ അമ്മി ഗുജ്‌രി അമ്മിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. പരിക്കേറ്റ ടയര്‍ ഫൈസല്‍ പൊലീസ് കാവലില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് ഗോപാലനും ഉണ്ടായിരുന്നു. പാവൂരിലെ ഒരു വീട്ടില്‍ ഒരു സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞത്. പൊലീസിനെ കണ്ടതോടെ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസ് വളഞ്ഞപ്പോള്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയര്‍ ഫൈസലിന്റെ കാലിന് പരിക്കേറ്റത്. കഞ്ചാവ് സംഘത്തിന് അകമ്പടി പോകാനും കഞ്ചാവ് കടത്താനുമാണ് തോക്കും തിരകളും സൂക്ഷിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഞ്ചാവ് കടത്ത് സംഘത്തിന് എതിര്‍ സംഘത്തിന്റെ ഭീഷണിയുള്ളത് കാരണവും കഞ്ചാവ് വാഹനം പിടികൂടുന്ന ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താനുമാണ് തോക്ക് കൈവശം വെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ആറ് മാസത്തോളമായി പാവൂരിലെ വാടക വീട്ടില്‍ താമസിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തതായാണ് വിവരം. കാറുകളില്‍ സംഘം പല പ്രാവശ്യം കാസര്‍കോട് ഭാഗത്തേക്ക് കഞ്ചാവ് കടത്തിയതായും വിവരമുണ്ട്. പ്രതികളില്‍ ചിലര്‍ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ടയര്‍ ഫൈസല്‍ ഏതാനും മാസംമുമ്പ് ബന്തിയോട് ബൈതലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് നേരെ വെടിവെച്ച കേസിലും ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസിലും പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ്. ഇതുകൂടാതെ 11 കേസുകളിലെ പ്രതി കൂടിയാണ്. അസ്‌ക്കറിനെതിരെ മൂന്ന് വധശ്രമകേസുകളും കഞ്ചാവ് ക കടത്ത് കേസുമടക്കം ഏഴോളം കേസുകളുണ്ട്. ബദറുദ്ദീനെതിരെ വിദ്യാനഗറില്‍ ഒരു വധശ്രമക്കേസുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്ക് കാര്‍ നല്‍കിയവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it