കഞ്ചാവ് സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ സംഘര്‍ഷം പതിവ്; യുവാവിന് വെട്ടേറ്റു
തൃക്കരിപ്പൂര്‍: കഞ്ചാവ് മയക്കുമരുന്ന് വിതരണ സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ യുവാവിന് വെട്ടേറ്റു. തൃക്കരിപ്പൂര്‍ സ്വദേശി ഷഫീഖി(42)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളാപ്പ് തീരദേശത്ത് കഞ്ചാവ് മാഫിയ പിടി മുറുക്കിയിരുന്നു. ഇതോടെ സംഘത്തില്‍പ്പെട്ട ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രദേശത്ത് വാക്കേറ്റവും ഏറ്റുമുട്ടലും പതിവായി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് സംശയിക്കുന്നു. പ്രദേശത്തേക്ക് കഞ്ചാവും വിദേശമദ്യവും യഥേഷ്ടം കൊണ്ടുവന്ന് വില്‍പ്പന നടത്തുകയാണ്. ഇത് തേടിയെത്തുന്നവരുടെ ബഹളം കാരണം തീരദേശങ്ങളിലെ ജനങ്ങള്‍ക്ക് പകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍ […]

തൃക്കരിപ്പൂര്‍: കഞ്ചാവ് മയക്കുമരുന്ന് വിതരണ സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ യുവാവിന് വെട്ടേറ്റു. തൃക്കരിപ്പൂര്‍ സ്വദേശി ഷഫീഖി(42)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളാപ്പ് തീരദേശത്ത് കഞ്ചാവ് മാഫിയ പിടി മുറുക്കിയിരുന്നു. ഇതോടെ സംഘത്തില്‍പ്പെട്ട ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രദേശത്ത് വാക്കേറ്റവും ഏറ്റുമുട്ടലും പതിവായി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് സംശയിക്കുന്നു.
പ്രദേശത്തേക്ക് കഞ്ചാവും വിദേശമദ്യവും യഥേഷ്ടം കൊണ്ടുവന്ന് വില്‍പ്പന നടത്തുകയാണ്. ഇത് തേടിയെത്തുന്നവരുടെ ബഹളം കാരണം തീരദേശങ്ങളിലെ ജനങ്ങള്‍ക്ക് പകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ വിഹാര കേന്ദ്രമാക്കിയ ഇടങ്ങള്‍ പ്രദേശ വാസികള്‍ തകര്‍ത്തതോടെ സംഘങ്ങള്‍ പൊതു സ്ഥലങ്ങളിലേക്ക് എത്തിയതിന്റെ തെളിവാണ് വെള്ളാപ്പ് റോഡില്‍ ഇന്നലെയുണ്ടായ അക്രമം. റോഡില്‍ വെട്ടേറ്റ് കിടന്ന യുവാവിനെ നാട്ടുകാരാണ് തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. കാലില്‍ ആഴത്തിലുള്ള മുറിവേറ്റതിനാല്‍ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഷഫീഖിനെ മാസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് സംഘം ടൗണില്‍ വച്ച് കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടിയിരുന്നു.