ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ പറമ്പില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്

ഉപ്പള: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെ വീണ്ടും അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഉപ്പള സോങ്കാല്‍ പ്രതാപ്‌നഗറിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് റഫീഖിന്റെ വീടിന്റെ പിറക് വശത്തുനിന്നാണ് കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. റഫീഖിനെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടി എതിരാളികള്‍ മനപൂര്‍വ്വം കഞ്ചാവ് പറമ്പില്‍ കൊണ്ട് വെച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് റഫീഖിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി […]

ഉപ്പള: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെ വീണ്ടും അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഉപ്പള സോങ്കാല്‍ പ്രതാപ്‌നഗറിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് റഫീഖിന്റെ വീടിന്റെ പിറക് വശത്തുനിന്നാണ് കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. റഫീഖിനെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടി എതിരാളികള്‍ മനപൂര്‍വ്വം കഞ്ചാവ് പറമ്പില്‍ കൊണ്ട് വെച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് റഫീഖിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാറിന് കേസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി റഫീഖിന്റെ മാതാപിതാക്കളെയും ഭാര്യയെയും കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു.
പ്രതാപ് നഗറിലും പരിസരത്തും വ്യാജ മദ്യവില്‍പ്പന റഫീഖ് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു പ്രാവശ്യം റഫീഖിന് ഭീഷണി ഉണ്ടായിരുന്നതായും പറയുന്നു.

Related Articles
Next Story
Share it