പന്തല്‍കടയുടെ മറവില്‍ ലഹരി വില്‍പന: കഞ്ചാവും എം.ഡി.എം.എയും പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: പുളിക്കൂറില്‍ പന്തല്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇവിടെ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കണ്ടെത്തി. പന്തല്‍ കട നടത്തുന്ന യുവാവ് അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. 1.300 കിലോഗ്രാം കഞ്ചാവും 15 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമാണ് പിടികൂടിയത്. മഞ്ചത്തടുക്ക ഷിരിബാഗിലുവിലെ മുഹമ്മദ് ഇര്‍ഷാദ് സി.എം (38), പുളിക്കൂറിലെ അബ്ദുല്‍നിയാസ് എന്ന നിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്. പുളിക്കൂര്‍ കോളനി റോഡിന് സമീപത്തായി […]

കാസര്‍കോട്: പുളിക്കൂറില്‍ പന്തല്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇവിടെ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കണ്ടെത്തി. പന്തല്‍ കട നടത്തുന്ന യുവാവ് അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. 1.300 കിലോഗ്രാം കഞ്ചാവും 15 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമാണ് പിടികൂടിയത്.
മഞ്ചത്തടുക്ക ഷിരിബാഗിലുവിലെ മുഹമ്മദ് ഇര്‍ഷാദ് സി.എം (38), പുളിക്കൂറിലെ അബ്ദുല്‍നിയാസ് എന്ന നിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്. പുളിക്കൂര്‍ കോളനി റോഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന തഹലിയ ടെന്റ് ആന്റ് ഡെക്കറേഷന്‍ കടയുടെ മറവില്‍ ലഹരി വില്‍പന വ്യാപകമാണെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം സ്‌ക്വാഡും കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐമാരായ വിഷ്ണുപ്രസാദ്, രഞ്ജിത്, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്.
നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് പന്തല്‍ കട. ഡി.വൈ.എസ്.പി സ്‌ക്വാഡിലെ ശിവകുമാര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, നിധിന്‍ സാരംഗ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പിടിയിലായവര്‍ മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാന കണ്ണികളെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.