കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനം പുതുമുഖങ്ങള്‍; സ്ഥാനാര്‍ത്ഥി മോഹികളാരും ഡെല്‍ഹിക്ക് വണ്ടി കയറേണ്ടെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനര്‍ത്ഥിക്കുപ്പായം തയ്ച്ചുവെച്ച് കാത്തിരിക്കുന്ന പല പ്രമുഖരുടെയും നെഞ്ചില്‍ ഇടിത്തീയായ് സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്നും ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമാകും മുന്‍ഗണനയെന്നും സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വരുത്തുമെന്നും സ്ഥാനാര്‍ത്ഥി മോഹികളാരും ഡെല്‍ഹിയിലേക്ക് വരേണ്ടെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച്.കെ പാട്ടീല്‍ പറഞ്ഞു. 92ലധികം സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ മണ്ഡലത്തില്‍ […]

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനര്‍ത്ഥിക്കുപ്പായം തയ്ച്ചുവെച്ച് കാത്തിരിക്കുന്ന പല പ്രമുഖരുടെയും നെഞ്ചില്‍ ഇടിത്തീയായ് സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്നും ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമാകും മുന്‍ഗണനയെന്നും സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വരുത്തുമെന്നും സ്ഥാനാര്‍ത്ഥി മോഹികളാരും ഡെല്‍ഹിയിലേക്ക് വരേണ്ടെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച്.കെ പാട്ടീല്‍ പറഞ്ഞു. 92ലധികം സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്കായള്ള സര്‍വെ പാര്‍ട്ടി നടത്തിയതായും അദ്ദേഹം അറിയിച്ചു.

Related Articles
Next Story
Share it