അലന്റെ പാല്‍പുഞ്ചിരി അണയാതെ കാക്കാം; അര്‍ബുദ ചികിത്സയ്ക്ക് വേണം ലക്ഷങ്ങള്‍
പാലക്കുന്ന്: കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു വയസ്സുകാരന്‍ അലന്‍ ദീപേഷ്. ബാര ഗ്രാമത്തില്‍ ഞെക്ലിയിലെ ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലന്‍.ആദ്യം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. കരളിന്റെ പ്രവര്‍ത്തനത്തെ അസുഖം കാര്യമായി ബാധിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അലന്‍ ഉള്ളത്. തുടര്‍ ചികിത്സയ്ക്കും അനുബന്ധ ചെലവുകള്‍ക്കും വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ കരുണ തേടുകയാണ് മാതാപിതാക്കള്‍. […]

പാലക്കുന്ന്: കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു വയസ്സുകാരന്‍ അലന്‍ ദീപേഷ്. ബാര ഗ്രാമത്തില്‍ ഞെക്ലിയിലെ ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലന്‍.
ആദ്യം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. കരളിന്റെ പ്രവര്‍ത്തനത്തെ അസുഖം കാര്യമായി ബാധിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അലന്‍ ഉള്ളത്. തുടര്‍ ചികിത്സയ്ക്കും അനുബന്ധ ചെലവുകള്‍ക്കും വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ കരുണ തേടുകയാണ് മാതാപിതാക്കള്‍. ചുരുങ്ങിയത് 25 ലക്ഷം രൂപയിലേറെ വേണ്ടിവരും. ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യതയിലായ ഈ നിര്‍ധന കുടുംബത്തിനെ സഹായിക്കാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ (മുഖ്യരക്ഷാധികാരി), ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി (ചെയര്‍പേഴ്‌സണ്‍), കെ.വി. ഭക്തവത്സലന്‍ (വര്‍ക്കിങ് ചെയ.), എം. ഗോപിനാഥന്‍ (ജന.കണ്‍.), പി. മുരളീധരന്‍ (ട്രഷ.) എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ജനകീയ സമിതി രൂപീകരിച്ചിരിക്കുകയാണ്. സഹായധനം സ്വരൂപിക്കാനായി പാലക്കുന്നിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദുമ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 0617053000006910. IFS CODE: SIBL0000617. ഗൂഗിള്‍ പേ: 7306144238.