കാഞ്ഞങ്ങാട്: കാനറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കുന്നുമ്മല്‍ ഉഷസിലെ പി.വി. ഗുരുദാസ് (83) അന്തരിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, ചിന്മയാ മിഷന്‍ എക്‌സിക്യൂട്ടീവ്അംഗം, കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം സെക്രട്ടറി, പിലിക്കോട് വലിയാത്ത് തറവാട് ട്രസ്റ്റ് ചെയര്‍മാന്‍, മുഖ്യ രക്ഷാധികാരി, ബാങ്ക് ജീവനക്കാരുടെ സംഘടനയായ സി.ബി.ആര്‍.ഒ.എ ജില്ലാ പ്രസിഡണ്ട്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി അംഗം, നീലേശ്വരം മഹാത്മാ എജുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട്, ഭഗവതി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്ര വര്‍ത്തിച്ചു. ഭാര്യ: കമലാദാസ്. മക്കള്‍: അരുണ്‍ദാസ്, ഗിരിധര്‍ദാസ്. മരുമക്കള്‍: രാധിക, സീമ. സഹോദരങ്ങള്‍: തമ്പായി, പി.വി. നാരായണന്‍ (മുന്‍ സി.ജി.എം വിജയാ ബാങ്ക് ബംഗളൂരു), പി.വി. ബാലന്‍ (മുന്‍ ആര്‍.ടി.ഒ. കാസര്‍കോട്), ഡോ. പി.വി. വിജയന്‍ (മുന്‍ പ്രിന്‍സിപ്പല്‍ ഗവ. കോളേജ് കാസര്‍കോട്), രാധ.