കാലുകളിലു കൈകളിലുമായി ഒരുപോലെ ചലിക്കുന്ന 24 വിരലുകള്‍; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി

എരുമേലി: 24 വിരലുകളുമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി. കൈയ്യിലും കാലിലുമായി ആറ് വീതം വിരലുകളുള്ള മുട്ടപ്പള്ളി സ്വദേശി പാറക്കുഴി വിനേഷാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്. സാധാരണ വിരലുകളില്‍ ഉള്ളതുപോലെ അസ്ഥികളോട് കൂടിയതാണ് അധികമായുള്ള വിരലുകളും. ഇത് സാധാരണ വിരലുകളെപ്പോലെ ചലിപ്പിക്കാനും ഉപയോഗിക്കാനും കഴിയും എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാരം ഇത്തരത്തില്‍ വിരലുകളുള്ള ഒരാളും ജീവിച്ചിരിക്കുന്നതായി രേഖകളില്‍ ഇല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യശ്യാസ്ത്ര പരിശോധന […]

എരുമേലി: 24 വിരലുകളുമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി. കൈയ്യിലും കാലിലുമായി ആറ് വീതം വിരലുകളുള്ള മുട്ടപ്പള്ളി സ്വദേശി പാറക്കുഴി വിനേഷാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്. സാധാരണ വിരലുകളില്‍ ഉള്ളതുപോലെ അസ്ഥികളോട് കൂടിയതാണ് അധികമായുള്ള വിരലുകളും. ഇത് സാധാരണ വിരലുകളെപ്പോലെ ചലിപ്പിക്കാനും ഉപയോഗിക്കാനും കഴിയും എന്നതാണ് പ്രത്യേകത.

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാരം ഇത്തരത്തില്‍ വിരലുകളുള്ള ഒരാളും ജീവിച്ചിരിക്കുന്നതായി രേഖകളില്‍ ഇല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യശ്യാസ്ത്ര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് ബ്യൂറോയില്‍ സമര്‍പ്പിച്ചു. റെക്കോഡ്‌സ് അതോറിറ്റി പരിശോധനകള്‍ക്ക് ശേഷം വിനേഷിന്റെ പ്രത്യേകത റെക്കോഡില്‍ രേഖപ്പെടുത്തിയതായി അറിയിപ്പ് നല്‍കുകയായിരുന്നു.

Related Articles
Next Story
Share it