ജയിക്കാതെ മുഖ്യമന്ത്രിയാകാന്‍ ദീദി; മത്സരത്തില്‍ തോറ്റെങ്കിലും ബംഗാളില്‍ മുഖ്യമന്ത്രി മമത തന്നെ; ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
കൊല്‍ക്കത്ത: ബിജെപിയോട് ശക്തമായി പൊരുതി പശ്ചിമ ബംഗാളില്‍ മിന്നും ജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിയുടെ തോല്‍വി തിരിച്ചടിയായെങ്കിലും തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെ മമമത തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. മെയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പില്‍ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ […]
കൊല്‍ക്കത്ത: ബിജെപിയോട് ശക്തമായി പൊരുതി പശ്ചിമ ബംഗാളില്‍ മിന്നും ജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിയുടെ തോല്‍വി തിരിച്ചടിയായെങ്കിലും തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെ മമമത തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. മെയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പില്‍ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ […]
കൊല്‍ക്കത്ത: ബിജെപിയോട് ശക്തമായി പൊരുതി പശ്ചിമ ബംഗാളില്‍ മിന്നും ജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിയുടെ തോല്‍വി തിരിച്ചടിയായെങ്കിലും തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെ മമമത തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. മെയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പില്‍ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതി. ഈ ആനുകൂല്യത്തിലാണ് മമത മുഖ്യമന്ത്രിയാകുക. നേരത്തെ നന്ദിഗ്രാമിലാണ് മമത ബിജെപിയോട് തോറ്റത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമില്‍ ജയിച്ചത്. നേരത്തെ മമത ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് തിരുത്തുകയായിരുന്നു. അതേസമയം പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു.
നന്ദിഗ്രാമിലെ ജനങ്ങള്‍ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും. എന്നാല്‍, വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീര്‍ച്ചയായും കോടതിയെ സമീപിക്കും', മമത പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് ബിജെപി അപ്പുറത്തെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ മമത തീരുമാനിക്കുകയായിരുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. രാത്രി ഏഴ് മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജഗ്ദീപ് ധര്‍ഖറിനെ സന്ദര്‍ശിച്ചു സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മമതാ ബാനര്‍ജിയെ നിയമസഭാ പാര്‍ട്ടി നേതാവായി ഐകകണ്‌ഠേന തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. സ്പീക്കര്‍ ബിമന്‍ ബാര്‍ജിയെ പ്രോ ടേം സ്പീക്കറായും നിയുക്ത എംഎല്‍എമാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ വ്യാഴാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.
294ല്‍ 213 സീറ്റിലും വിജയം നേടിയാണ് മമതയും സംഘവും അധികാരമുറപ്പിച്ചത്. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിനെ ഇളക്കിമറിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് 77 സീറ്റുകളാണ് നേടാനായത്. 35 വര്‍ഷം ബംഗാളിനെ ഭരിച്ച ഇടതുപാര്‍ട്ടികള്‍ക്കാകട്ടെ ഒരൊറ്റ സീറ്റില്‍പ്പോലും മേല്‍ക്കൈ നേടാനായില്ല. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച കോണ്‍ഗ്രസും വട്ടപ്പൂജ്യമായി.