കാലിഗ്രാഫി ഫെസ്റ്റ്: കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ ആദരിക്കും

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് നാളെ ആരംഭിക്കും. പുതിയ ബസ് സ്റ്റാന്റ് ഐവ സില്‍കിന് പിറകിലുള്ള കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കാലിഗ്രാഫി ഫെസ്റ്റില്‍ കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ ആദരിക്കും. ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഫെസ്റ്റില്‍ കാലിഗ്രാഫി മത്സരം, ഏകദിന ശില്‍പശാല, എക്സിബിഷന്‍, ആദരിക്കല്‍ എന്നിവയാണ് നടക്കുന്നത്. ഫെസ്റ്റ് രാവിലെ 10 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.ഇ അബ്ദുല്ല […]

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് നാളെ ആരംഭിക്കും. പുതിയ ബസ് സ്റ്റാന്റ് ഐവ സില്‍കിന് പിറകിലുള്ള കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കാലിഗ്രാഫി ഫെസ്റ്റില്‍ കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ ആദരിക്കും.
ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഫെസ്റ്റില്‍ കാലിഗ്രാഫി മത്സരം, ഏകദിന ശില്‍പശാല, എക്സിബിഷന്‍, ആദരിക്കല്‍ എന്നിവയാണ് നടക്കുന്നത്. ഫെസ്റ്റ് രാവിലെ 10 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. അറബിക് അധ്യാപകനും എഴുത്തുകാരനുമായ കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ ചടങ്ങില്‍ എന്‍.എ അബൂബക്കര്‍ ആദരിക്കും. കാലിഗ്രാഫി പ്രദര്‍ശനം ഡോ.എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യും. ഇഖ്ബാല്‍ പട്ടുവത്തില്‍, ടി.എ. ഷാഫി, സുല്‍ത്താന്‍ എസ്.ബി.കെ, അച്ചു മുഹമ്മദ്, അഷ്ഫാഖ് നിക്കോട്ടിന്‍, നവാസ് അബൂബക്കര്‍, അബ്ദുല്‍ സലാം പി.ബി, അഷറഫ് ഐവ, സി.യു മുഹമ്മദ് ചേരൂര്‍ എന്നിവര്‍ സംസാരിക്കും. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും സി.എല്‍ . ഹമീദ് നന്ദിയും പറയും.

Related Articles
Next Story
Share it