കാലിഗ്രാഫി ഫെസ്റ്റ് ഡിസംബര്‍ 18ന്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ഡിസംബര്‍ 18ന് കാസര്‍കോട് നടക്കുന്ന കലിമാത് കാലിഗ്രാഫി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ മറിയം ട്രേഡ് സെന്റര്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ സലാമിന് നല്‍കി പ്രകാശനം ചെയ്തു. ഡിസംബര്‍ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചാണ് കാസര്‍കോട് ആര്‍ട്ട് ഫോറം (കാഫ്) കാലിഗ്രാഫി ഫെസ്റ്റ് സംഘടിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് കാലിഗ്രാഫി മത്സരം, എക്സിബിഷന്‍, ശില്പശാല എന്നിവ നടക്കും. മത്സരത്തിന് ഏകദേശം 350 ഓളം അപേക്ഷകളാണ് ലഭിച്ചത്. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ […]

കാസര്‍കോട്: ഡിസംബര്‍ 18ന് കാസര്‍കോട് നടക്കുന്ന കലിമാത് കാലിഗ്രാഫി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ മറിയം ട്രേഡ് സെന്റര്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ സലാമിന് നല്‍കി പ്രകാശനം ചെയ്തു.

ഡിസംബര്‍ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചാണ് കാസര്‍കോട് ആര്‍ട്ട് ഫോറം (കാഫ്) കാലിഗ്രാഫി ഫെസ്റ്റ് സംഘടിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് കാലിഗ്രാഫി മത്സരം, എക്സിബിഷന്‍, ശില്പശാല എന്നിവ നടക്കും. മത്സരത്തിന് ഏകദേശം 350 ഓളം അപേക്ഷകളാണ് ലഭിച്ചത്. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ തിരഞ്ഞെടുത്ത 50 പേര്‍ക്കാണ് ശില്‍ശാലയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്.

കാഫ് വൈസ് ചെയര്‍മാന്‍ ടി.എ.ഷാഫി, കണ്‍വീനര്‍ ഷാഫി എ.നെല്ലിക്കുന്ന്, അഷ്റഫ് ഐവ, ജലീല്‍ മുഹമ്മദ്, സി.യു മുഹമ്മദ് ചേരൂര്‍, എം.എം.നൗഷാദ്, ജാസിര്‍ ചെങ്കള സംബന്ധിച്ചു.

Related Articles
Next Story
Share it