കാസര്‍കോടിന് നവ്യാനുഭവമായി കാലിഗ്രാഫി ഫെസ്റ്റ്; ആയിഷത്ത് ഷക്കീലക്ക് ഒന്നാംസ്ഥാനം

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് കാസര്‍കോടിന് നവ്യാനുഭവമായി. ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചാണ് കാലിഗ്രാഫി ഫെസ്റ്റ് സംഘടിപ്പിച്ചത്. കാലിഗ്രാഫി മത്സരത്തില്‍ ആയിഷത്ത് ഷക്കീല ഒന്നാംസ്ഥാനം നേടി. ഷക്കീലക്ക് 15000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. രണ്ടാം സമ്മാനമായ 10000 രൂപ കാഷ് പ്രൈസിന് മുഹമ്മദ് സൂഫിയാനും മൂന്നാം സമ്മാനമായ 5000 രൂപ കാഷ് പ്രൈസിന് ഷാനിഫ ബാബും അര്‍ഹരായി. എന്‍.എ നെല്ലിക്കുന്ന് […]

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് കാസര്‍കോടിന് നവ്യാനുഭവമായി. ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചാണ് കാലിഗ്രാഫി ഫെസ്റ്റ് സംഘടിപ്പിച്ചത്. കാലിഗ്രാഫി മത്സരത്തില്‍ ആയിഷത്ത് ഷക്കീല ഒന്നാംസ്ഥാനം നേടി. ഷക്കീലക്ക് 15000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. രണ്ടാം സമ്മാനമായ 10000 രൂപ കാഷ് പ്രൈസിന് മുഹമ്മദ് സൂഫിയാനും മൂന്നാം സമ്മാനമായ 5000 രൂപ കാഷ് പ്രൈസിന് ഷാനിഫ ബാബും അര്‍ഹരായി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. റിട്ട. അറബിക് അധ്യാപകനും എഴുത്തുകാരനുമായ കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ എന്‍.എ.ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ആദരിച്ചു. ചടങ്ങില്‍ സി. എല്‍.ഹമീദ്, ടി.എ ഷാഫി, ഷാഫി എ.നെല്ലിക്കുന്ന്, അഷറഫ് ഐവ, സാലി ഉമര്‍, സി.യു മുഹമ്മദ് ചേരൂര്‍ പ്രസംഗിച്ചു. പ്രശസ്ത് കാലിഗ്രാഫര്‍ ഷിയാസ് അഹമ്മദ് ഹുദവി ശില്പശാലക്ക് നേതൃത്വം നല്‍കി.
കാലിഗ്രാഫി മത്സരത്തിനായി അപേക്ഷിച്ച 400 ലധികം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത 60 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. അവയുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളനം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാം പ്രഭാഷണം നടത്തി. അഷറഫ് ഐവ, ഫാറൂക് കാസ്മി, ഷിഫാനി മുജീബ്, മെഹ്റൂഫ്, ജലീല്‍ മുഹമ്മദ്, ഹാരിഫ് തളങ്കര, മഹമൂദ് ഇബ്രാഹിം സംസാരിച്ചു. സി.എല്‍. ഹമീദ് സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it