കേബിള്‍ ടി.വി. മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണം -സി.ഒ.എ.

കാസര്‍കോട്: വിവരവിനിമയ മാധ്യമ മേഖലയുടെ ഭാഗമായ ഡിജിറ്റല്‍ കേബിള്‍ ടി.വി സര്‍വീസ് ജി.എസ്.ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ, അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ) പതിമൂന്നാമത് കാസര്‍കോട് മേഖലാ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ കാസര്‍കോട് മേഖലാ പ്രസിഡണ്ട് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത് മുഖ്യാതിഥിയായിരുന്നു. മേഖലാ സെക്രട്ടറി കെ.സുനില്‍കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ലോകേഷ് മീപ്പുഗിരി […]

കാസര്‍കോട്: വിവരവിനിമയ മാധ്യമ മേഖലയുടെ ഭാഗമായ ഡിജിറ്റല്‍ കേബിള്‍ ടി.വി സര്‍വീസ് ജി.എസ്.ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ, അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ) പതിമൂന്നാമത് കാസര്‍കോട് മേഖലാ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ കാസര്‍കോട് മേഖലാ പ്രസിഡണ്ട് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
കെ.സി.സി.എല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത് മുഖ്യാതിഥിയായിരുന്നു. മേഖലാ സെക്രട്ടറി കെ.സുനില്‍കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ലോകേഷ് മീപ്പുഗിരി കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍. അജയന്‍ ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും കെ.സി.സി.എല്‍ ഡയറക്ടറുമായ എം. ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സതീഷ് കെ. പാക്കം, ഷുക്കൂര്‍ കോളിക്കര, ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍, ട്രഷറര്‍ സദാശിവ കിണി, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, എം.ഡി.ടി.വി മോഹനന്‍, ഡയറക്ടര്‍ അബ്ദുല്ലക്കുഞ്ഞി, മേഖലാ ജോയിന്റ് സെക്രട്ടറി പാര്‍ത്ഥസാരഥി, മേഖല എക്സിക്യൂട്ടീവ് അംഗം മുരളീധരന്‍, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ഗിരീഷ് നീലേശ്വരം, മേഖല സെക്രട്ടറി ബൈജുരാജ് സംസാരിച്ചു.
ഭാരവാഹികള്‍: ദിവാകര കെ. (പ്രസി.), സുനില്‍ കുമാര്‍ കെ (സെക്ര.), മുരളീധരന്‍ (ട്രഷ.), ചിത്ര പ്രദീപ് (വൈ. പ്രസി.), പാര്‍ത്ഥസാരഥി (ജോ. സെക്ര.), അബ്ദുല്ല കുഞ്ഞി, ശ്രീകുമാര്‍, ലോകേഷ് മീപ്പുഗിരി (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍).

Related Articles
Next Story
Share it