കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരെ ഡിജിറ്റല്‍ കേരള സ്വപ്‌ന പദ്ധതിയുടെ ഭാഗമാക്കണം-സി.ഒ.എ.

കാഞ്ഞങ്ങാട്: കെ.ഫോണ്‍, ഡിജിറ്റല്‍ കേരള പദ്ധതികളിലൂടെ വിവര വിനിമയ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിച്ചെടുക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം സ്വപ്‌ന പദ്ധതികള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുന്നതാണ് കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ വികസിപ്പിച്ചെടുത്ത ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും ഫൈബര്‍ ടു ദ ഹോം നെറ്റ് വര്‍ക്കും. ഈ സാഹചര്യത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ കേരള സ്വപ്‌ന പദ്ധതിയുടെ ഭാഗമാക്കണമെന്നും കേബിള്‍ വലിക്കുന്നതിനുള്ള വൈദ്യുതി തൂണുകളുടെ വാടക പുനര്‍ […]

കാഞ്ഞങ്ങാട്: കെ.ഫോണ്‍, ഡിജിറ്റല്‍ കേരള പദ്ധതികളിലൂടെ വിവര വിനിമയ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിച്ചെടുക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം സ്വപ്‌ന പദ്ധതികള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുന്നതാണ് കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ വികസിപ്പിച്ചെടുത്ത ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും ഫൈബര്‍ ടു ദ ഹോം നെറ്റ് വര്‍ക്കും. ഈ സാഹചര്യത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ കേരള സ്വപ്‌ന പദ്ധതിയുടെ ഭാഗമാക്കണമെന്നും കേബിള്‍ വലിക്കുന്നതിനുള്ള വൈദ്യുതി തൂണുകളുടെ വാടക പുനര്‍ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

രാജ് റസിഡന്‍സി ഹാളിള്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ.സജീവ്കുമാര്‍, ജില്ലാ സെക്ട്രട്ടറി എം.ആര്‍. അജയന്‍, സിഡ്‌കോ പ്രസിഡണ്ട് കെ.വിജയ കൃഷ്ണന്‍, സി.സി.എന്‍. ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കെ.സി.ബി.എല്‍ ഡയറകടര്‍ ഷുക്കൂര്‍ കോളിക്കര, കെ.സി.സി.എല്‍. ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ. പാക്കം, സി.സി.എന്‍ എം.ഡി മോഹനന്‍ ടി.വി., വിനോദ്കുമാര്‍ പി, ഗിരീഷ് കുമാര്‍ എം., മനോജ് കുമാര്‍ വി.വി., സദാശിവ കിണി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it