തദ്ദേശ സ്ഥാപനങ്ങളില്‍ സി.സി.ടി.വി സൗകര്യം ഒരുക്കാന്‍ കേരള വിഷന്‍ സന്നദ്ധം-സി.ഒ.എ

കാസര്‍കോട്: കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് ജില്ലാ കണ്‍വെന്‍ഷന്‍ ഉദുമ കളനാട് കെ.എച്ച് ഹാളില്‍ നടന്നു. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സ്ഥാപിച്ച് കൊണ്ട് ക്രമസമാധാനപാലനത്തിനുള്‍പ്പടെ ഗുണകരമാകും വിധം പ്രധാന കേന്ദ്രങ്ങളില്‍ സി.സി. ക്യാമറ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ കേരളവിഷന്‍ സന്നദ്ധമാണെന്ന് കണ്‍വെന്‍ഷന്‍ അറിയിച്ചു. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജയന്‍ […]

കാസര്‍കോട്: കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് ജില്ലാ കണ്‍വെന്‍ഷന്‍ ഉദുമ കളനാട് കെ.എച്ച് ഹാളില്‍ നടന്നു. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സ്ഥാപിച്ച് കൊണ്ട് ക്രമസമാധാനപാലനത്തിനുള്‍പ്പടെ ഗുണകരമാകും വിധം പ്രധാന കേന്ദ്രങ്ങളില്‍ സി.സി. ക്യാമറ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ കേരളവിഷന്‍ സന്നദ്ധമാണെന്ന് കണ്‍വെന്‍ഷന്‍ അറിയിച്ചു. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജയന്‍ എം. ആര്‍ ജില്ലാ റിപ്പോര്‍ട്ടും സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ഒ.എ സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപറമ്പില്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ സംസാരിച്ചു. ബൈജുരാജ് സി.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ബ്രോഡ്ബാന്റ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച യൂണിറ്റി, കെ.സി.എന്‍. സബ് ഹെഡന്റുകളെയും വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപ്പറേറ്ററും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെയും ചടങ്ങില്‍ അനുമോദിച്ചു. ചെറുകിട കേബിള്‍ ടി.വി. മേഖലയെ തകര്‍ക്കുന്ന കെ.എസ്.ഇ.ബി. നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്‍.ടി.ഒ. ത്രി താരിഫ് ഓര്‍ഡര്‍ നിലവില്‍ വന്ന ശേഷം ട്രായി കൊണ്ട് വന്ന എന്‍. സി.എഫ് നിരക്ക് 200 രൂപയായി ഉയര്‍ത്തണമെന്നും സി.ഒ.എ. കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it