കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 18ന്

കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ 13-ാമത് ജില്ലാ സമ്മേളനം 18ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയിലെ ബക്കാര്‍ രാജേഷ് നഗറില്‍ നടക്കും. രാവിലെ 10.30ന് ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. കോവിഡിന്റെ സാഹചര്യത്തില്‍ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുന്നത്. 2022 ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. ജില്ലയിലെ മൂന്ന് മേഖലകളില്‍ നിന്നായി 136 പ്രതിനിധികള്‍ പങ്കെടുക്കും. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് […]

കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ 13-ാമത് ജില്ലാ സമ്മേളനം 18ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയിലെ ബക്കാര്‍ രാജേഷ് നഗറില്‍ നടക്കും. രാവിലെ 10.30ന് ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. കോവിഡിന്റെ സാഹചര്യത്തില്‍ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുന്നത്. 2022 ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. ജില്ലയിലെ മൂന്ന് മേഖലകളില്‍ നിന്നായി 136 പ്രതിനിധികള്‍ പങ്കെടുക്കും. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പത്ര സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. ലോഹിതാക്ഷന്‍, ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍, സി.സി.എന്‍ എം.ഡി. ടി.വി മോഹനന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it