കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ (സി.ഒ.എ) 13-ാമത് ജില്ലാ സമ്മേളനത്തിന് ഇന്ന് രാവിലെ കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളിലെ ബക്കാര്‍ രാജേഷ് നഗറില്‍ തുടക്കമായി. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സദാശിവ കിണി സാമ്പത്തിക റിപ്പോര്‍ട്ടും നാരായണ ഓഡിറ്റ് റിപ്പോര്‍ട്ടും പി.പി സുരേഷ് സംഘടനാ […]

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ (സി.ഒ.എ) 13-ാമത് ജില്ലാ സമ്മേളനത്തിന് ഇന്ന് രാവിലെ കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളിലെ ബക്കാര്‍ രാജേഷ് നഗറില്‍ തുടക്കമായി. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സദാശിവ കിണി സാമ്പത്തിക റിപ്പോര്‍ട്ടും നാരായണ ഓഡിറ്റ് റിപ്പോര്‍ട്ടും പി.പി സുരേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ച ആരംഭിച്ചു.
ഉച്ചയ്ക്ക് ശേഷം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബ്രോഡ് ബാന്റ് വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഉപഹാര വിതരണവും നടക്കും. സംസ്ഥാന സെക്രട്ടറി നിസാര്‍ ടി.എ, കെ.സി.സി.എല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത്, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, സതീഷ് കെ. പാക്കം, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് വി. ജയകൃഷ്ണന്‍, സെക്രട്ടറി ശശികുമാര്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, എ.ഡി ടി.വി മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles
Next Story
Share it