ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കാവേരിപുരയിലെ കാബ് ഡ്രൈവറായ അശോകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ വനജാക്ഷിയെ (31) അശോക് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും വനജാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ച രാത്രി വനജാക്ഷി ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് അശോകിനെ പ്രകോപിതനാക്കിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അശോക് വനജാക്ഷിയെ […]

ബംഗളൂരു: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കാവേരിപുരയിലെ കാബ് ഡ്രൈവറായ അശോകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ വനജാക്ഷിയെ (31) അശോക് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും വനജാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ച രാത്രി വനജാക്ഷി ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് അശോകിനെ പ്രകോപിതനാക്കിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അശോക് വനജാക്ഷിയെ മര്‍ദിച്ചു. വനജാക്ഷി അടുക്കളയിലേക്ക് ഓടിപ്പോയി വിറക് കഷണവുമായി തിരിച്ചുപവരികയും അശോകിനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അശോക് വിറകുകഷണം പിടിച്ചുവാങ്ങിയ ശേഷം വനജാക്ഷിയുടെ തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം വനജാക്ഷിയുടെ സഹോദരന്‍ അശോകിന്റെ വീട്ടിലെത്തിയതോടെ അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആസ്പത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. കൊലപാതകമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it