പൗരത്വനിയമം മറന്നിട്ടില്ല; കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേഗഗതി ആക്ട് പാര്‍ലമെന്റിന്റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങള്‍ക്ക് അത് തടയാനാകുക? മാത്രമല്ല, നിങ്ങള്‍ അത് തടയാന്‍ അധികാരത്തിലുമല്ല-അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുകയും നമ്മള്‍ കോവിഡ് മുക്തമാകുകയും ചെയ്താല്‍ ഉടന്‍ പശ്ചിമ ബംഗാളിലെ മതുവ സമുദായമുള്‍പ്പെടെ […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ ഭേഗഗതി ആക്ട് പാര്‍ലമെന്റിന്റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങള്‍ക്ക് അത് തടയാനാകുക? മാത്രമല്ല, നിങ്ങള്‍ അത് തടയാന്‍ അധികാരത്തിലുമല്ല-അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുകയും നമ്മള്‍ കോവിഡ് മുക്തമാകുകയും ചെയ്താല്‍ ഉടന്‍ പശ്ചിമ ബംഗാളിലെ മതുവ സമുദായമുള്‍പ്പെടെ പൗരത്വ ഭേദഗതി നിയമ പരിധിയില്‍ വരുന്ന അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Related Articles
Next Story
Share it