സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 4 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ 29ന് പ്രഖ്യാപിക്കും
കാസര്‍കോട്: അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ഈ മാസം 29ന് പ്രഖ്യാപിക്കും. മുഹമ്മദ്കുഞ്ഞി 2008 ഏപ്രില്‍ 18ന് ഉച്ചയ്ക്ക് വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് അടുക്കത്ത്ബയല്‍ ബിലാല്‍ ജുമാ മസ്ജിദിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൂഡ്ലു സ്വദേശി സന്തോഷ് നായിക് എന്ന ബജ്ജ സന്തോഷ് (36), കെ. ശിവപ്രസാദ് എന്ന […]

കാസര്‍കോട്: അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ഈ മാസം 29ന് പ്രഖ്യാപിക്കും. മുഹമ്മദ്കുഞ്ഞി 2008 ഏപ്രില്‍ 18ന് ഉച്ചയ്ക്ക് വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് അടുക്കത്ത്ബയല്‍ ബിലാല്‍ ജുമാ മസ്ജിദിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൂഡ്ലു സ്വദേശി സന്തോഷ് നായിക് എന്ന ബജ്ജ സന്തോഷ് (36), കെ. ശിവപ്രസാദ് എന്ന ശിവന്‍ ( 40), കെ. അജിത് കുമാര്‍ എന്ന അജ്ജു (35), കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (39) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2008 ഏപ്രില്‍ 14ന് വിഷുദിനരാത്രി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് ബീച്ച് റോഡിലെ സന്ദീപ് എന്ന യുവാവ് കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ നാല് നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു. അഡ്വ. സുഹാസ് ഫോര്‍ട്ട് റോഡില്‍ വെച്ചും മുഹമ്മദ് ഹാജി അടുക്കത്ത്ബയലില്‍ വെച്ചും കൊല്ലപ്പെട്ടു. കാസര്‍കോട്ട് നടന്ന വര്‍ഗീയ കലാപക്കേസുകളില്‍ ഭൂരിഭാഗവും മതിയായ തെളിവില്ലാത്തതിനാല്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. 2008 ഏപ്രില്‍ 14ന് ശേഷം നടന്ന നാല് വര്‍ഗീയ കൊലക്കേസുകളില്‍ രണ്ടെണ്ണത്തില്‍ പ്രതികളെ വെറുതെവിട്ടു. അഡ്വ. സുഹാസ് വധക്കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റി. അവശേഷിച്ച മുഹമ്മദ്കുഞ്ഞി ഹാജി വധക്കേസിലാണ് നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. വെള്ളരിക്കുണ്ട് സി.ഐയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ഹാജരായി. പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി നേതാവും ഇപ്പോഴത്തെ ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ളയും പിന്നീട് ഇദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ഹാജരായി.
ശനിയാഴ്ച രാവിലെയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഉച്ചക്കുശേഷം ശിക്ഷ വിധിക്കാന്‍ വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കേസിലെ മൂന്നാം പ്രതിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഇതില്‍ തെളിവ് ഹാജരാക്കാനും ശിക്ഷ വിധിക്കാനുമായാണ് കേസ് 29 ലേക്ക് മാറ്റിയത്.