സി.ടി. അഹ്മദലി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍; അണികളില്‍ ആവേശം

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദീര്‍ഘകാലം എം.എല്‍.എ.യുമായിരുന്ന സി.ടി. അഹ്മദലിക്ക് ഇനി പുതിയ ദൗത്യം. യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ നിയോഗിച്ചു. യു.ഡി.എഫ്. സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസനാണ് ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ പ്രഖ്യാപിച്ചത്. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സി.ടിയുടെ നിയമനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമാവുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ദൗത്യം സി.ടി. ഏറെ […]

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദീര്‍ഘകാലം എം.എല്‍.എ.യുമായിരുന്ന സി.ടി. അഹ്മദലിക്ക് ഇനി പുതിയ ദൗത്യം. യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ നിയോഗിച്ചു. യു.ഡി.എഫ്. സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസനാണ് ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ പ്രഖ്യാപിച്ചത്. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സി.ടിയുടെ നിയമനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമാവുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ദൗത്യം സി.ടി. ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. പരിചയ സമ്പന്നനും മുന്നണിയിലെ മതേതര മുഖമായി അറിയപ്പെടുന്ന ആളുമായ സി.ടി. അഹ്മദലി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി നിയമിതനാവുന്നതോടെ മുന്നണിയില്‍ പുതിയ ഉണര്‍വ്വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയ സി.ടി. അഹ്മദലി കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രിയായും എ.കെ. ആന്റണി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും തിളങ്ങിയിട്ടുണ്ട്. സൗമ്യനും മിതഭാഷിയുമായ സി.ടി. അഹ്മദലി എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ആകുന്ന രണ്ടാമത്തെ മന്ത്രിയാണ് സി.ടി. അഹ്മദലി. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയും യു.ഡി.എഫ്. ജില്ലാ നേതൃത്വത്തെ നയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it