മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ കെ. കുഞ്ഞിരാമന് നാടിന്റെ അന്ത്യാഞ്ജലി

ചെറുവത്തൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എയുമായ പിലിക്കോട് മട്ടലായി മാനവീയത്തിലെ കെ. കുഞ്ഞിരാമന്‍ (82) അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സില്‍ കാലിക്കടവില്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു അന്ത്യം. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, നീലേശ്വരം ബി.ഡി.സി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാരമ്പര്യ അസ്ഥിരോഗ വൈദ്യനുമായിരുന്നു. ജില്ലയിലെ മുതിര്‍ന്ന […]

ചെറുവത്തൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എയുമായ പിലിക്കോട് മട്ടലായി മാനവീയത്തിലെ കെ. കുഞ്ഞിരാമന്‍ (82) അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സില്‍ കാലിക്കടവില്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു അന്ത്യം. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, നീലേശ്വരം ബി.ഡി.സി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാരമ്പര്യ അസ്ഥിരോഗ വൈദ്യനുമായിരുന്നു. ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ എ.കെ. നാരായണന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ ഉണ്ടായ കെ. കുഞ്ഞിരാമന്റെ നിര്യാണം പാര്‍ട്ടിക്ക് ഞെട്ടലും ആഘാതവുമായി.
കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവായിരുന്നു കെ. കുഞ്ഞിരാമന്‍. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാറുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു. നായനാര്‍ കാസര്‍കോട്ട് വരുമ്പോള്‍ കുഞ്ഞിരാമന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു.
ധീരമായ നിലപാടുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് പ്രവര്‍ത്തകരെ ആകര്‍ഷിച്ച കെ. കഞ്ഞിരാമന്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി പദം അലങ്കരിച്ച ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. 1995ല്‍ കാസര്‍കോട് നഗരസഭയും ചെങ്കള പഞ്ചായത്തുമടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുസ്ലിംലീഗില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കെ. കുഞ്ഞിരാമന്റെ നേതൃത്വം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ പ്രശംസ നേടിയിരുന്നു.
കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് സഖ്യ കക്ഷിയായ നാഷണല്‍ ലീഗിന് ഉണ്ടായിരുന്നുവെങ്കിലും 1995ല്‍ നഗരസഭാ ചെയര്‍മാന്‍ പദത്തില്‍ സി.പി.എം സ്വതന്ത്രനായ അഡ്വ. എസ്.ജെ പ്രസാദിനെ അവരോധിക്കുന്നതില്‍ കെ. കുഞ്ഞിരാമന്റെ തന്ത്രങ്ങളാണ് വിജയം കണ്ടത്. കടുത്ത നിലപാടുകള്‍ക്കിടയിലും ഇതരകക്ഷി നേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്താനും എല്ലാവരോടും സ്‌നേഹത്തോടെ ഇടപഴകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ: എന്‍.ടി.കെ. സരോജിനി (ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്). മക്കള്‍: സിന്ധു, ഷീന, ഷീജ, അനില്‍ (തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്), സുനില്‍. മരുമക്കള്‍: ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക്), സന്തോഷ് കുമാര്‍ (റിട്ട. ജില്ലാ ബാങ്ക്), ജിജിന, ഷിജിന, പരേതനായ സുരേശന്‍ (പി. ഡബ്ല്യു.ഡി). സഹോദരങ്ങള്‍: കെ.കെ. കുമാരന്‍ വൈദ്യര്‍ ( ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), ദേവകി, മോഹിനി, പ്രഭാകരന്‍, രാജന്‍ (റിട്ട. പഞ്ചായത്ത് വകുപ്പ്), പരേതനായ ഒ.കെ. കുഞ്ഞിരാമന്‍.
ഭൗതികശരീരം കാലിക്കടവ്, കാരിയില്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മട്ടലായിലെ വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്‌കാരം വീട്ടുവളപ്പില്‍.

മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു. മുന്‍ എം.എല്‍.എമാരായ കെ. പി സതീഷ് ചന്ദ്രന്‍, എം.വി ജയരാജന്‍, ടി.വി രാജേഷ്, കെ. വി കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സമീപം
Related Articles
Next Story
Share it