സി.പി.എം. നേതാവ് എ.കെ. നാരായണന് അന്തരിച്ചു
കാഞ്ഞങ്ങാട്: സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറിയും സി.ഐ. ടി.യു. മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനുമായ എ.കെ. നാരായണന് (85) അന്തരിച്ചു. അതിയാമ്പൂര് സ്വദേശിയാണ്.ബീഡിത്തൊഴിലാളിയില്‍നിന്ന് തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണന്. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.എം.വി രാഘവന് സി.എം.പി രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ പ്രത്യേകിച്ച് കാഞ്ഞങ്ങാട്ടെ പല നേതാക്കളും നിലപാടെടുക്കാതെ പിടികൊടുക്കാതിരുന്ന സമയത്ത് എ.കെ നാരായണനാണ് പ്രവര്‍ത്തകരെ സി.പി.എമ്മില്‍ പിടിച്ചുനിര്‍ത്തി ശക്തമായ നിലപാടെടുത്തത്. പല നേതാക്കളും രംഗത്തു നിന്നു തന്നെ മാറി നിന്നപ്പോള്‍ […]

കാഞ്ഞങ്ങാട്: സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറിയും സി.ഐ. ടി.യു. മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനുമായ എ.കെ. നാരായണന് (85) അന്തരിച്ചു. അതിയാമ്പൂര് സ്വദേശിയാണ്.
ബീഡിത്തൊഴിലാളിയില്‍നിന്ന് തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണന്. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
എം.വി രാഘവന് സി.എം.പി രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ പ്രത്യേകിച്ച് കാഞ്ഞങ്ങാട്ടെ പല നേതാക്കളും നിലപാടെടുക്കാതെ പിടികൊടുക്കാതിരുന്ന സമയത്ത് എ.കെ നാരായണനാണ് പ്രവര്‍ത്തകരെ സി.പി.എമ്മില്‍ പിടിച്ചുനിര്‍ത്തി ശക്തമായ നിലപാടെടുത്തത്. പല നേതാക്കളും രംഗത്തു നിന്നു തന്നെ മാറി നിന്നപ്പോള്‍ അണികള്‍ക്കും ചാഞ്ചാട്ടമുണ്ടാകുമെന്നറിഞ്ഞ് അവരെയെല്ലാം ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കൂടെ നിര്‍ത്തിയത് പി. ചാത്തുവിനൊപ്പം എ.കെ നാരായണനുമാണ്.
ഭാര്യ: ഇന്ദിര. മക്കള്‍: ലൈല (ഉദുമ ഗവ. നഴ്സിങ്ങ് കോളേജ് ഹോസ്റ്റല്‍ വാര്ഡന്), അനിത (മാനേജര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ), ആശ (ക്ലാര്‍ക്ക്, കേരള ബാങ്ക് മാവുങ്കാല്‍ ശാഖ), സീമ. മരുമക്കള്‍: കെ.നാരാ യണന്, അഡ്വ. ജി. യദുനാഥ് (കോഴിക്കോട് ഉപഭോക്ത്യ കോടതി മുന്‍ പ്രസിഡടണ്ട്), ജെ. ജൈനേന്ദ്രന്‍ (ഷാര്‍ജ), കെ. അശോകന്. സംസ്കാരം മൂന്നിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് പൊതുശ്മശാനത്തില്‍.