സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും തമിഴ്‌നാട് മുന്‍ എം.എല്‍.എയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെ ചെന്നൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശങ്കരയ്യ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സി.പി.എം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍. ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലാണ് ജനനം. 1962ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964ല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി പി.സി […]

ചെന്നൈ: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും തമിഴ്‌നാട് മുന്‍ എം.എല്‍.എയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെ ചെന്നൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശങ്കരയ്യ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സി.പി.എം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍. ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലാണ് ജനനം. 1962ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964ല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി പി.സി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സി.പി.എം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഭാര്യ: പരേതയായ നവമണി അമ്മാള്‍. 3 മക്കളുണ്ട്.

Related Articles
Next Story
Share it