സി.പി.എം. ബൂത്ത് ഏജന്റിന്റെ കട കത്തിനശിച്ചു

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സി.പി.എം ബൂത്ത് ഏജന്റിന്റെ കട കത്തിനശിച്ചു. തീയിട്ടതാണെന്ന് സംശയിക്കുന്നു. ബല്ലാ കടപ്പുറം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം മൂസക്കുട്ടിയുടെ കടയാണ് കത്തിയത്. അനാദി കടയോട് ചേര്‍ന്നുള്ള തട്ടുകടയാണിത്. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. മൂസക്കുട്ടി മീനാപ്പീസ് കണ്ടത്തില്‍ ഗവ. എല്‍.പി സ്‌കൂളിലെ 138-ാം ബൂത്തിന്റെ സി.പി.എം ഏജന്റായിരുന്നു. ഈ വിരോധത്തിന് ആരെങ്കിലും തീയിട്ടതാണോയെന്നാണ് സംശയം. വിവര മറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it