ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസിലെ പാര്‍ട്‌ടൈം സ്വീപ്പര്‍ സി.നാരായണന് പറയാനുണ്ട് വലിയ നിയമ പോരാട്ടത്തിന്റെ കഥ

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ സി. നാരായണന്‍ ഈ തസ്തികയില്‍ ഇരിക്കുന്നതിന് പിന്നില്‍ വലിയ നിയമ പോരാട്ടത്തിന്റെ കഥയുണ്ട്. 11 വര്‍ഷത്തെ നിയമ പോരാട്ടത്തിലൂടെയാണ് ചെമ്മട്ടംവയല്‍ സ്വദേശിയായ നാരായണന്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. കാഷ്വല്‍ സ്വീപ്പറായിരിക്കെയാണ് നിയമയുദ്ധം നടത്തിയത്. നിയമ പോരാട്ടത്തിലൂടെ സംസ്ഥാനത്തു തന്നെ കാഷ്വല്‍ സ്വീപ്പര്‍, പാര്‍ട്ട് ടൈം സീപ്പറാകുന്ന ആദ്യ വ്യക്തി കൂടിയാണ് നാരായണന്‍. തൊഴില്‍ സുരക്ഷയ്ക്ക് തുണയായത് ഹൈക്കോടതിയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുമാണ്. 2001 ലാണ് കാഷ്വല്‍ സ്വീപ്പറായി […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ സി. നാരായണന്‍ ഈ തസ്തികയില്‍ ഇരിക്കുന്നതിന് പിന്നില്‍ വലിയ നിയമ പോരാട്ടത്തിന്റെ കഥയുണ്ട്. 11 വര്‍ഷത്തെ നിയമ പോരാട്ടത്തിലൂടെയാണ് ചെമ്മട്ടംവയല്‍ സ്വദേശിയായ നാരായണന്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. കാഷ്വല്‍ സ്വീപ്പറായിരിക്കെയാണ് നിയമയുദ്ധം നടത്തിയത്. നിയമ പോരാട്ടത്തിലൂടെ സംസ്ഥാനത്തു തന്നെ കാഷ്വല്‍ സ്വീപ്പര്‍, പാര്‍ട്ട് ടൈം സീപ്പറാകുന്ന ആദ്യ വ്യക്തി കൂടിയാണ് നാരായണന്‍. തൊഴില്‍ സുരക്ഷയ്ക്ക് തുണയായത് ഹൈക്കോടതിയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുമാണ്. 2001 ലാണ് കാഷ്വല്‍ സ്വീപ്പറായി പടന്ന വില്ലേജ് ഓഫിസില്‍ ജോലിക്ക് കയറുന്നത്. പിന്നിട് ഹൊസ്ദുര്‍ഗ് വില്ലേജിലേക്ക് മാറി. ഇവിടെ ജോലി തുടരുന്നതിനിടെ 2009ല്‍ പുതിയ ഓഫീസ് കെട്ടിടം വന്നു. ഇതോടെ 100 സ്‌ക്വയര്‍ ഫീറ്റില്‍ അധികമുള്ള ഓഫിസായതോടെ പാര്‍ട്ട് ടൈം സ്വീപ്പറുടെ തസ്തികയ്ക്ക് സാധ്യതയേറി. ഇതോടെ നാരായണന്‍ തന്നെ മുന്‍കൈയെടുത്ത് തസ്തികയും കൊണ്ടുവന്നു. എന്നാല്‍ തസ്തിക വന്നപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മറ്റൊരാളെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് നാരായണന്‍ 2001 ല്‍ നിയമത്തിന്റെ വഴിതേടിയത്. തന്നെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങി. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് മാറിയതോടെ പാര്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ നാരായണനെ നിയമിച്ച് ആനുകൂല്യങ്ങള്‍ പൂര്‍വകാല പ്രാബല്യത്തോടെ നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ പാലിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്തതോടെയാണ് കാര്യങ്ങള്‍ നാരായണന് വീണ്ടും അനുകൂലമായി വന്നത്. 2010 ല്‍തുടങ്ങിയ നിയമ യുദ്ധം 2021ല്‍ അവസാനിച്ചപ്പോള്‍ നാരായണന് നഷ്ടപ്പെട്ട ആനുകൂല്യങ്ങളോടെ പാര്‍ട്ട് ടൈം സ്വീപ്പറായി തുടരാനായി. 68 കാരനായ നാരായണന് 70 വയസ് വരെ ജോലി ചെയ്യാനാവും.

Related Articles
Next Story
Share it