സി.എന്‍. കമ്മാരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂള്‍ വികസന ശില്പികളിലൊരാളും അധ്യാപക സംഘടനാ നേതാവും പ്രധാനാധ്യാപകനുമായിരുന്ന അതിയാമ്പൂരിലെ സി.എന്‍. കമ്മാരന്‍ മാസ്റ്റര്‍ (92) അന്തരിച്ചു. 1985ല്‍ മേലാങ്കോട്ട് സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മാക്കോട് ഗവ. എല്‍.പി സ്‌കൂള്‍, ബെല്ല ഈസ്റ്റ് ഗവ.ഹൈസ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഏച്ചിക്കാനം ഗവ. യു.പി.സ്‌കൂളില്‍ പ്രധാനാധ്യാപകാനായിരിക്കെ 1973ലെ അധ്യാപക സമരത്തില്‍ പങ്കെടുത്ത് കമ്മാരന്‍ മാസ്റ്ററെടുത്ത സമരാനുകൂല നിലപാട് ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ പൂട്ടി […]

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂള്‍ വികസന ശില്പികളിലൊരാളും അധ്യാപക സംഘടനാ നേതാവും പ്രധാനാധ്യാപകനുമായിരുന്ന അതിയാമ്പൂരിലെ സി.എന്‍. കമ്മാരന്‍ മാസ്റ്റര്‍ (92) അന്തരിച്ചു. 1985ല്‍ മേലാങ്കോട്ട് സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മാക്കോട് ഗവ. എല്‍.പി സ്‌കൂള്‍, ബെല്ല ഈസ്റ്റ് ഗവ.ഹൈസ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഏച്ചിക്കാനം ഗവ. യു.പി.സ്‌കൂളില്‍ പ്രധാനാധ്യാപകാനായിരിക്കെ 1973ലെ അധ്യാപക സമരത്തില്‍ പങ്കെടുത്ത് കമ്മാരന്‍ മാസ്റ്ററെടുത്ത സമരാനുകൂല നിലപാട് ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ പൂട്ടി താക്കോല്‍ മേലുദ്യോഗസ്ഥനെ ഏല്‍പിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റി. ഉത്തരവ് കൈപ്പറ്റാതെ വീട്ടില്‍ തന്നെ കഴിഞ്ഞ കമ്മാരന്‍ മാസ്റ്ററെ പിന്തിരിപ്പിക്കാന്‍ അധ്യാപക സംഘടന നേതാക്കന്മാര്‍ പലവട്ടം പരിശ്രമിച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല. ഒറ്റയ്ക്ക് നിന്ന് പൊരുതിയ കമ്മാരന്‍ മാസ്റ്ററുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുട്ടുമടക്കി. പഴയ ബെല്ല ഗവ.എല്‍.പി. സ്‌കൂളായ മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലേക്ക് സ്ഥലം മാറ്റി. എല്‍.പി.സ്‌കൂളിനെ യു.പി.യായി അപ്‌ഗ്രേഡ് ചെയ്യുന്നത് കമ്മാരന്‍ മാസ്റ്റര്‍ പ്രധാനാധ്യാപകനായിരുന്ന കാലയളവിലാണ്. കമ്മാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അന്ന് പി.ടി.എ. പ്രസിഡണ്ടായിരുന്ന അഡ്വ. പി. അപ്പുക്കുട്ടന്‍, ഉമേഷ് കാമത്ത്, എ.സി. മോഹനന്‍, പരേതനായ കര്‍ത്തമ്പു മേസ്ത്രി എന്നിവര്‍ കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് ആറു ക്ലാസുമുറികളുള്ള കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് തുക അനുവദിച്ചതോടെ വായ്പ തിരിച്ചു അടക്കുകയായിരുന്നു.
ഹൊസ്ദുര്‍ഗ് ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ സെക്രട്ടരിയായിരുന്ന കാലത്ത് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ നാടകത്തിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറി ആരംഭിച്ചു. ഹൊസ്ദുര്‍ഗ് താലൂക്ക് എംപ്ലോയീസ് സര്‍വീസ് സഹകരണ സംഘം സ്ഥാപക പ്രസിഡണ്ടാണ്. കെ.ജി.പി.ടി.എ സബ് ജില്ലാ പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്, കെ.ജി.ടി.എ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എ.സി. കണ്ണന്‍ നായരുടെ മകള്‍ എച്ച്. സുനന്ദയാണ് ഭാര്യ.
മക്കള്‍: പ്രമീള, ഉഷ, കണ്ണന്‍ (റിട്ട. അധ്യാപകന്‍), സുരേഷ് കുമാര്‍. മരുമക്കള്‍. ബാലകൃഷ്ണന്‍, ജയന്‍, രമ, രാധ. സഹോദരങ്ങള്‍. സി.എന്‍. നാരായണന്‍, സി.എന്‍. കുഞ്ഞമ്പു, മീനാക്ഷി, ഭാര്‍ഗ്ഗവി, പാര്‍വതി.

Related Articles
Next Story
Share it