സി.എം അബ്ദുല്ല മൗലവി: ഒളിമങ്ങാത്ത പണ്ഡിത ശോഭ
കേരളത്തിലെ സുന്നി മുസ്ലിം മതപണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും മംഗലാപുരം-കീഴൂര്‍ മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതൊരു കൊലപാതകമെന്നാണ് അബ്ദുല്ല മൗലവിയെ അറിയുന്ന എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പിയോ അന്വേഷണം വഴിതിരിച്ച് വിട്ടോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ഇപ്പോഴും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒരു സമുന്നത പണ്ഡിത കുടുംബത്തില്‍ 1933 സെപ്റ്റംബര്‍ 3നാണ് സി.എം അബ്ദുല്ല മൗലവി ജനിച്ചത്. ചെമ്പരിക്ക ഖാസിയും പ്രമുഖ […]
കേരളത്തിലെ സുന്നി മുസ്ലിം മതപണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും മംഗലാപുരം-കീഴൂര്‍ മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതൊരു കൊലപാതകമെന്നാണ് അബ്ദുല്ല മൗലവിയെ അറിയുന്ന എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പിയോ അന്വേഷണം വഴിതിരിച്ച് വിട്ടോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ഇപ്പോഴും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒരു സമുന്നത പണ്ഡിത കുടുംബത്തില്‍ 1933 സെപ്റ്റംബര്‍ 3നാണ് സി.എം അബ്ദുല്ല മൗലവി ജനിച്ചത്. ചെമ്പരിക്ക ഖാസിയും പ്രമുഖ […]
കേരളത്തിലെ സുന്നി മുസ്ലിം മതപണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും മംഗലാപുരം-കീഴൂര്‍ മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതൊരു കൊലപാതകമെന്നാണ് അബ്ദുല്ല മൗലവിയെ അറിയുന്ന എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പിയോ അന്വേഷണം വഴിതിരിച്ച് വിട്ടോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ഇപ്പോഴും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഒരു സമുന്നത പണ്ഡിത കുടുംബത്തില്‍ 1933 സെപ്റ്റംബര്‍ 3നാണ് സി.എം അബ്ദുല്ല മൗലവി ജനിച്ചത്. ചെമ്പരിക്ക ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി. മുഹമ്മദ് മുസ്ലിയാരുടെയും ബീഫാത്തുമ്മ ഹജ്ജുമ്മയുടെയും ഏഴുമക്കളില്‍ മൂത്ത മകനാണ് സി.എം അബ്ദുല്ല മൗലവി. പിതാവ് തന്നെയായിരുന്നു പ്രഥമധ്യാപകന്‍. ചെമ്പരിക്കയിലും തളങ്കര മുസ്ലിം ഹൈസ്‌കൂളിലുമായി പഠനം. 1962ല്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പോയി ബാഖവി ബിരുദം നേടി. ഒറവങ്കര, എട്ടിക്കുളം, മാടായി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.
വ്യക്തിത്വവും രചന മേഖലയും
വലിയൊരു ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.എം ഉസ്താദ്. ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമായിരുന്നു. അറബിയില്‍ ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആസ്‌ട്രോണമിയെക്കുറിച്ചുള്ള ഇംഗ്ലീഷ് കൃതി പ്രസിദ്ധമാണ്. ദര്‍സുകളില്‍ പഠിക്കുന്ന കാലത്തു തന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കടന്നുവന്നു.
ഗോളശാസ്ത്രം, ചരിത്രം, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, മതങ്ങള്‍-ഇസങ്ങള്‍, ഇസ്ലാം-ആധുനിക സമസ്യകള്‍, മൗലിദുകള്‍, മാലകള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും രചനാ മേഖല. ഈ മേഖലകളിലായി ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. പുസ്തക രൂപത്തിലും ലേഖന രൂപത്തിലുമുണ്ട്. എഴുപതുകളില്‍ തന്നെ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ചും ഇന്‍ഷൂറന്‍സിനെക്കുറിച്ചുമെല്ലാം ചിന്തിക്കുകയും എഴുതുകയും ചെയ്തിരുന്നു.
1970 മുതല്‍ 1990 വരെയുള്ള കാലം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു. അറബിയില്‍ നിന്നുമാണ് പ്രധാനമായും വിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹം തയ്യാറാക്കിയ മൂന്നു വിവര്‍ത്തന കൃതികള്‍ ഇവയാണ്: 1. പരലോക തയ്യാറെടുപ്പ്-ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനിയുടെ ഒരു കൃതിയുടെ പരിഭാഷയാണ് പരലോക തയ്യാറെടുപ്പ്. മനോഹരമായി ഒരു പ്രത്യേക കോര്‍വ്വയില്‍ സമാഹരിക്കപ്പെട്ട ഹദീസുകളുടെ സമാഹാരമാണിത്. 2. ഖബറിലെ ചോദ്യങ്ങള്‍-പാരത്രിക ജീവിതത്തെയും അവിടത്തെ അവസ്ഥാന്തരങ്ങളെയും പ്രതിപാദിക്കുന്ന മനോഹരമായ ആഖ്യാനമാണിത്. 3. ബുര്‍ദ ഗദ്യവിവര്‍ത്തനം-ഒരുപാട് വിവര്‍ത്തനങ്ങളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളുമെല്ലാം ഉള്ള ഇമാം ബൂസ്വീരി(റ.)യുടെ ബുര്‍ദക്ക് ഉസ്താദ് തയ്യാറാക്കിയിട്ടുള്ള ഗദ്യ വിവര്‍ത്തനമാണ് ബുര്‍ദ: ഗദ്യവിവര്‍ത്തനം.
അബ്ദുല്ല മൗലവി ശ്രദ്ധചലിപ്പിച്ച മറ്റൊരു മേഖലയാണ് ഗോളശാസ്ത്രം.അദ്ദേഹത്തിന്റെ ഗോളശാസ്ത്ര രചനകള്‍ ഇവയാണ്: 1. ഇല്‍മുല്‍ ഫലക്ക് (അറബി), 2. ഖിബ്ല ഗണന (ഇസ്തിഖ് റാജുല്‍ ഖിബ്ല-അറബി), 3. തസ്വീദുല്‍ ഫിക്കര്‍ (ടിഗ്‌നോമെട്രി, അറബി), 4. അല്‍ ബൂസ്വിലത്തുല്‍ മിഗ്‌നതീസ്സിയ്യഃ (അറബി), 5. മാഗ്‌നറ്റിക് കോംപ്ലക്സ് ആന്റ് ഇറ്റ്സ് ഇങ്ക്ളിനേഷന്‍ (ഇംഗ്ലീഷ്). ഇതോടപ്പം ധാരാളം ലേഖനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്: 1) മാഗ്‌നറ്റിക് കോംപസും ഖിബ്ലാ നിര്‍ണ്ണയവും, 2) ഇസ്ലാമിക ഗോളശാസ്ത്രം, 3) ജ്യോതിശാസ്ത്രവും ജ്യോതിഷവും, 4) എങ്ങോട്ടു നോക്കിയാലും ഖിബ്ല തന്നെ, 5) സമയം, അതിന്റെ ഭാഗങ്ങള്‍, നിസ്‌കാര സമയങ്ങള്‍, 6) ഖിബ്ല കണ്ടെത്താനുള്ള വിവിധ വഴികള്‍, 7) ഭൂമി ഖുര്‍ആനിലും ഹദീസിലും, 8) മാസപ്പിറവി.
പിന്നീട് അബ്ദുല്ല മൗലവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മറ്റൊരു മേഖലയാണ് മൗലീദ് രചന. പ്രധാനമായും രണ്ടു രചനകളാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. 1. മൗലിദുന്‍ അലാ മനാഖിബി-ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, 2. മൗലീദുന്‍ അലല്‍ ഖാസില്‍ അവ്വല്‍ ബി മങ്ക്ളൂര്‍: അല്‍ ഫത്ഹുല്‍ ജയ്ശീ ഫീ മനാഖിബി മൂസാ ബിന്‍ മാലിക് അല്‍ ഖുറശി.
അപ്രകാരം മാപ്പിള സാഹിത്യരൂപമായി പരിഗണിക്കപ്പെട്ടിരുന്ന മാല രചനയിലും ഉസ്താദ് തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഫത്ഹുല്‍ കന്‍സ് ഫീ ബയാനി കുറാമാത്തി വലിയ്യില്‍ ജംഹരി എന്ന ചെമ്പിരിക്ക മാല എന്നാണ് അതിന് പേര് നല്‍കിയത്. തന്റെ വ്യക്തിഗത കഴിവുകള്‍ മുന്‍കാല സുവനീറുകളിലും മാഗസിനുകളിലും പകര്‍ത്തി വെച്ചിട്ടുമുണ്ട്.
ഓരോ വരികള്‍ക്കിടയിലൂടെ വായിക്കപ്പെടുമ്പോഴാണ് കേരള മുസ്ലിം നവോഥാനത്തില്‍ സി.എം അബ്ദുല്ല മൗലവിയുടെ ഇടം നിര്‍ണ്ണയിക്കാന്‍ കഴിയുന്നത്.
അബ്ദുല്ല മൗലവി തുടങ്ങിവെച്ച വിദ്യാഭ്യാസ-ചിന്താവികാസ-രചനാ മുദ്രകള്‍ ഒരു കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡി നേടാന്‍മാത്രം സമ്പന്നവും ആഴവും ഉള്ളതാണെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും. അന്വേഷിക്കുന്തോറും നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് സി.എം അബ്ദുല്ല മൗലവി. നമ്മുടെ പള്ളികളില്‍ ഇന്ന് കാണുന്ന നിസ്‌കാര സമയ വിവരപ്പട്ടിക അബ്ദുല്ല മൗലവിയുടെ സംഭാവനയാണ്.
കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മരണാനന്തരം മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാസിയായി സേവനം ചെയ്തു. പണ്ഡിതന്‍, നിയമാധിപന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രശംസനീയമാണ്.
യു.എ.ഇ, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ അവസാന കാലഘട്ടത്തില്‍ എഴുതിവെച്ച ആത്മകഥ 'എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും' എന്ന പേരില്‍ പുസ്തകമായി മരണശേഷം പുറത്തിറക്കിയിട്ടുണ്ട്. വലിയ വിദ്യാഭ്യാസ ചിന്തകനും വിചക്ഷണനുമായിരുന്നു അദ്ദേഹം.
സഅദിയ്യ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ അബ്ദുല്ല മൗലവി ഈ സമൂഹത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളാണ്. കേരളത്തിലെ ഗോളശാസ്ത്ര ചരിത്രം പഠിക്കുമ്പോള്‍ ഒരിക്കലും സി.എം ഉസ്താദിനെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല.
2010 ഫെബ്രുവരി 15ന് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് സി.എം അബ്ദുല്ല മൗലവി ഈ ലോകത്ത് നിന്ന് യാത്രയായി. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും ശിഷ്യന്മാരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നു. എന്നാല്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ല. മരണത്തിന് പിന്നിലെ വസ്തുതകളും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ ഇനി എത്രകാലമെടുക്കും.
-മുഹമ്മദ് സവാദ് ഡി.എ. മൊഗ്രാല്‍ പുത്തൂര്‍