സി.കരുണാകരന്‍ നായര്‍: ലാളിത്യം കൊണ്ടു മെനഞ്ഞ ജീവിതം
സൗമ്യമായ പെരുമാറ്റം കൊണ്ടും ആര്‍ജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ആരേയും ആകര്‍ഷിച്ച പേരാണ് സി കരുണാകരന്‍ നായര്‍. നന്മ കൊണ്ട് സമൃദ്ധവും നേതൃ പാടവം കൊണ്ട് കര്‍മ്മോന്മുഖവുമായ ആ വ്യക്തിത്വം ആദര്‍ശ നിഷ്ഠയുടെ വേറിട്ട ആള്‍ രൂപമാണ്. താനേറ്റെടുത്ത ഏതു ദൗത്യവും വ്യതിരിക്തമായ രീതിയില്‍ നിര്‍വ്വിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. എല്ലാ തീരുമാനത്തിനു പിന്നിലും മാനവികതയുടെ സ്പര്‍ശം ഉള്‍ച്ചേര്‍ന്നിരിക്കും. കാണുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും ഇടപെടുമ്പോള്‍ ലാളിത്യത്തിന്റെ തെളിമയും എളിമയും ആ മനുഷ്യനില്‍ ഏറെയുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാസര്‍കോട് പബ്ലിക് […]
സൗമ്യമായ പെരുമാറ്റം കൊണ്ടും ആര്‍ജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ആരേയും ആകര്‍ഷിച്ച പേരാണ് സി കരുണാകരന്‍ നായര്‍. നന്മ കൊണ്ട് സമൃദ്ധവും നേതൃ പാടവം കൊണ്ട് കര്‍മ്മോന്മുഖവുമായ ആ വ്യക്തിത്വം ആദര്‍ശ നിഷ്ഠയുടെ വേറിട്ട ആള്‍ രൂപമാണ്. താനേറ്റെടുത്ത ഏതു ദൗത്യവും വ്യതിരിക്തമായ രീതിയില്‍ നിര്‍വ്വിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. എല്ലാ തീരുമാനത്തിനു പിന്നിലും മാനവികതയുടെ സ്പര്‍ശം ഉള്‍ച്ചേര്‍ന്നിരിക്കും. കാണുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും ഇടപെടുമ്പോള്‍ ലാളിത്യത്തിന്റെ തെളിമയും എളിമയും ആ മനുഷ്യനില്‍ ഏറെയുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാസര്‍കോട് പബ്ലിക് […]
സൗമ്യമായ പെരുമാറ്റം കൊണ്ടും ആര്‍ജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ആരേയും ആകര്‍ഷിച്ച പേരാണ് സി കരുണാകരന്‍ നായര്‍. നന്മ കൊണ്ട് സമൃദ്ധവും നേതൃ പാടവം കൊണ്ട് കര്‍മ്മോന്മുഖവുമായ ആ വ്യക്തിത്വം ആദര്‍ശ നിഷ്ഠയുടെ വേറിട്ട ആള്‍ രൂപമാണ്. താനേറ്റെടുത്ത ഏതു ദൗത്യവും വ്യതിരിക്തമായ രീതിയില്‍ നിര്‍വ്വിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. എല്ലാ തീരുമാനത്തിനു പിന്നിലും മാനവികതയുടെ സ്പര്‍ശം ഉള്‍ച്ചേര്‍ന്നിരിക്കും. കാണുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും ഇടപെടുമ്പോള്‍ ലാളിത്യത്തിന്റെ തെളിമയും എളിമയും ആ മനുഷ്യനില്‍ ഏറെയുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘത്തിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹത്തിന്റേത്. സഹകരണ മേഖലയിലും തനിക്ക് കയ്യൊപ്പു ചാര്‍ത്താനാവുമെന്ന് തെളിയിക്കപ്പെട്ട നേതൃത്വ പാടവം. നിര്‍ണ്ണായകമായ ഓരോ തീരുമാനത്തിനും തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയ സവ്യസാചി. സഹകരണാത്മകത കൊണ്ട് ആരേയും വശീകരിച്ച സഹകാരി. എല്ലാം കൊണ്ടും കര്‍മ്മോന്മുഖമായ ഒരു മനുഷ്യനെയാണ് സി. കരുണാകരന്‍ നായരുടെ നിര്യാണത്തിലൂടെ കാസര്‍കോട്ടെ സമൂഹത്തിന് നഷ്ടപ്പെട്ടത്.
എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട്, കെ.ജി.ഒ എ ജില്ലാ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും മുന്‍ നിന്നു പ്രവര്‍ത്തിക്കുകയും അവരുടെ നാവാവുകയും നോവറിഞ്ഞു പെരുമാറുകയും ചെയ്ത സര്‍ഗാധനനായ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകനാണ് സി കരുണാകരന്‍ നായര്‍. ജീവനക്കാര്‍ക്കിടയില്‍ ഇടപെടുമ്പോള്‍ താഴെ തട്ടിലുള്ളവരോട് അറിഞ്ഞു പെരുമാറുകയും അവരുടെ നീറുന്ന പ്രശ്‌നങ്ങളില്‍ അറിഞ്ഞിടപെടുകയും ചെയ്യുന്ന അദ്ദേഹം ഏവരുടേയും ശ്രദ്ധയും കരുതലും പിന്തുടര്‍ന്ന വ്യക്തിത്വമായിരുന്നു.
മുളിയാര്‍ ഗ്രാമ പഞ്ചായത്തംഗം എന്ന നിലയില്‍ തന്റെ വാര്‍ഡിന്റെ മുക്കിലും മൂലയിലും വികസന പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന അദ്ദേഹം സ്‌നേഹത്തിന്റെ തണലും സാന്ത്വനത്തിന്റെ കളിമ്പവും കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ വ്യാപരിച്ചത്. സര്‍വ്വീസ് മേഖലയിലും വികസനപ്രശ്ങ്ങളിലെ ഇടപെടലിലെ ജ്ഞാനവും ഗവണ്‍മെന്റ് മേഖലയിലെ തന്റെ അറിവും വാര്‍ഡിലെ ഓരോ വികസന പ്രശ്‌നങ്ങളിലും അദ്ദേഹം കാണിച്ചുകൊണ്ട് പഞ്ചായത്തിന്റെ സമഗ്രമായ വികസന പരിപ്രേക്ഷ്യം ആവാഹിച്ചെടുക്കുകയായിരുന്നു അദ്ദേഹം.
കൈവെച്ച മേഖലയിലെല്ലാം തന്റേതായ ഒരിടം ഒരുക്കിയാണ് അദ്ദേഹം കടന്നുപോയത്. തന്റെ അനുഭവവും വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് ഓരോ പ്രശ്‌നങ്ങളേയും നിര്‍വ്വേദധന്യമാക്കിക്കൊണ്ട് കാലത്തെ തന്നോടൊപ്പം നടത്തിക്കാനുള്ള ഒരു മനുഷ്യന്റെ കഴിവാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് മിഴിവേകുന്നത്. അങ്ങനെ മിഴിവേകുവാന്‍ ഒരു വ്യക്തിക്ക് ഇന്നത്തെ ആസുര കാലത്ത് സാധിക്കുക പൊതുവില്‍ അസാധ്യമെങ്കിലും അതൊക്കെ സാദ്ധ്യമാക്കുന്ന വ്യക്തികളും സമൂഹത്തിലുണ്ട് എന്നതിന്റെ ഒരു ദൃഷ്ടാന്തം കൂടിയാണ് സി കരുണാകരന്‍ നായര്‍.
മാനവികതയുടെ ഈടുവെപ്പുമായി കലികാലത്തും താങ്കളെ പോലുള്ള വ്യക്തിത്വങ്ങളാണ് ഈ കെട്ട കാലത്തെ പിന്നേയും ഉര്‍വ്വരപ്പെടുത്തുന്നത്. നാട്ടുനന്മയുടെ നിര്‍മ്മലമായ ഭാവവും നിഷ്‌കളങ്കതയും സ്വാംശീകരിച്ചുകൊണ്ട് തന്റെ സര്‍വ്വീസ് രംഗത്തെ ബഹുജനത്തിന് അടുപ്പിക്കാവുന്ന നിലയിലേക്ക് മാറ്റിത്തീര്‍ത്ത ഒരു കര്‍മ്മകുബേരന്റെ അസാന്നിദ്ധ്യം നമ്മില്‍ വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുന്നത്. കരുണാകരേട്ടന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രണാമം...
-രാഘവന്‍ ബെള്ളിപ്പാടി