പൂനിലാവ് പോലെ തിളങ്ങുന്ന സി.എച്ച്
ഒരു പുഞ്ചിരി പോലെ, പൂനിലാവ് പോലെ സൗഹൃദങ്ങളെ സന്തോഷഭരിതമാക്കിയ മനോഹര വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. ജനമനസ്സുകളില്‍ സ്‌നേഹവും ലാളിത്യവും വാരിക്കോരി വിതറിയ രാഷ്ട്രീയ നേതാക്കളിലെ അപൂര്‍വ്വ നായകനായിരുന്നു അദ്ദേഹം. എക്കാലത്തേയും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. ഓര്‍മ്മയില്‍ പച്ചതഴപ്പായി നിലകൊള്ളുന്ന ധാരാളം അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് സി.എച്ച് കാലയവനികക്കുള്ളിലേക്ക് മാഞ്ഞുപോയത്. അദ്ദേഹം സ്മൃതി ചിത്രങ്ങള്‍ ഓരോ വഴിയിലും അടയാളപ്പെടുത്തിയിരുന്നു. പ്രണയംപോലെ സുരഭിലവും പ്രാര്‍ത്ഥന പോലെ സംസ്‌കാര പൂര്‍ണ്ണവുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. വിദ്യഭ്യാസ വകുപ്പ് സമര്‍ത്ഥമായി കൈകാര്യം ചെയ്ത അക്ഷരമന്ത്രിയായിരുന്നു […]

ഒരു പുഞ്ചിരി പോലെ, പൂനിലാവ് പോലെ സൗഹൃദങ്ങളെ സന്തോഷഭരിതമാക്കിയ മനോഹര വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. ജനമനസ്സുകളില്‍ സ്‌നേഹവും ലാളിത്യവും വാരിക്കോരി വിതറിയ രാഷ്ട്രീയ നേതാക്കളിലെ അപൂര്‍വ്വ നായകനായിരുന്നു അദ്ദേഹം. എക്കാലത്തേയും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. ഓര്‍മ്മയില്‍ പച്ചതഴപ്പായി നിലകൊള്ളുന്ന ധാരാളം അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് സി.എച്ച് കാലയവനികക്കുള്ളിലേക്ക് മാഞ്ഞുപോയത്. അദ്ദേഹം സ്മൃതി ചിത്രങ്ങള്‍ ഓരോ വഴിയിലും അടയാളപ്പെടുത്തിയിരുന്നു. പ്രണയംപോലെ സുരഭിലവും പ്രാര്‍ത്ഥന പോലെ സംസ്‌കാര പൂര്‍ണ്ണവുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. വിദ്യഭ്യാസ വകുപ്പ് സമര്‍ത്ഥമായി കൈകാര്യം ചെയ്ത അക്ഷരമന്ത്രിയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥമോഹികള്‍ക്ക് വിദ്യഭ്യാസത്തെ കച്ചവടകേന്ദ്രമാക്കാന്‍ സി.എച്ച് സമ്മതിച്ചിരുന്നില്ല. അഴിമതി പുരളാത്ത ഭാവനാത്മക നടപടികളിലൂടെ കര്‍മ്മക്ഷേത്രം ചടുലവും പുരോഗമനാത്മകവുമാക്കി. നിയമനിര്‍മ്മാണ സഭയില്‍ രചനാത്മാകമായ നിര്‍ദ്ദേശങ്ങളും ആശയ വിനിമയങ്ങളും ഉപമകളും ഫലിതവും കൊണ്ട് ശോഭോജ്വലമാക്കി. മുസ്ലിംലീഗിന്റെ ആശയവികാരം ജനമനസ്സുകളില്‍ എത്തിക്കുന്നതില്‍ സി.എച്ചിന്റെ ദൗത്യം അത്യപൂര്‍വ്വമായ വിജയം വരിച്ചു.
കേരളത്തിലെ മിക്ക വകുപ്പുകളും സി.എച്ചിന്റെ കരസ്പര്‍ശം ഏല്‍ക്കാത്തതായിട്ടില്ല. തൂലികയും നാവും ഒരുപോലെ പ്രയോഗിച്ച രാഷ്ട്രീയ നേതാവ് ഒരു പക്ഷെ സി.എച്ച് തന്നെയായിരിക്കും. സി.എച്ചിന്റെ ചില ഫലിതങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. സമുദായത്തിന്റെ നിലയ്ക്കാത്ത വിപ്ലവഭേരിയായിരുന്നു സി.എച്ച്. മുസ്ലിം സമുദായത്തെ ഒരു പുതിയ ചിന്താവിപ്ലവത്തിന് വഴിതെളിയിച്ച സമുദായ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക, വിദ്യഭ്യാസ മേഖലകളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം പോയ ഒരു സമുദായത്തെ പുരോഗതിയുടെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ സി.എച്ച് സഹിച്ച ത്യാഗം നിസ്തുലമായിരുന്നു. സ്ത്രീ വിദ്യഭ്യാസത്തിന്റെ വലിയൊരു പ്രചാരകന്‍ കൂടിയായിരുന്നു അദ്ദേഹം. മുസ്ലിം സ്ത്രീകളെ വിദ്യഭ്യാസമെന്ന വിപ്ലവാത്മകമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സി.എച്ചിനായി. സ്പീക്കര്‍ പദവിയില്‍ തുടങ്ങി മുഖ്യമന്ത്രിവരെയായി മാറാന്‍ അരനൂറ്റാണ്ട് കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. മതേതര ചേരിയിലെ പ്രഗത്ഭനായ സി.എച്ചിന്റെ കസേരയുടെ ശൂന്യത ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. സര്‍വ്വജ്ഞനായ നാഥന്‍ നിത്യശാന്തി നല്‍കട്ടെ.
-എരിയാല്‍ മുഹമ്മദ് കുഞ്ഞി