ഓര്‍മ്മയില്‍ ജ്വലിച്ച് ഇന്നും സി.എച്ച്.
സി.എച്ച് മുഹമ്മദ് കോയ ഇല്ലാത്ത കേരള രാഷ്ട്രീയം 36 വര്‍ഷം പിന്നിടുകയാണ്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, ജനമനസ്സുകള്‍ കീഴടക്കിയ നൈപുണ്യം നിറഞ്ഞ ഭരണാധികാരി, ഉജ്ജ്വല വാഗ്മി തുടങ്ങി എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച സി.എച്ച്. കാലമേറെ കടന്നു പോയാലും കേരള രാഷ്ട്രീയം ഓര്‍ത്തു കൊണ്ടേയിരിക്കും. നഗരസഭാംഗം തുടങ്ങി ഇന്ത്യന്‍ പാര്‍ലമെന്റിലും കേരളനിയമസഭയിലെ ഭരണ-പ്രതിപക്ഷ കസേരകളിലും ഇരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് യശ:ശരീരനായ സി.എച്ച്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത വകുപ്പുകള്‍ വിരളം. ഒരു പഞ്ചായത്ത് മെമ്പര്‍ […]
സി.എച്ച് മുഹമ്മദ് കോയ ഇല്ലാത്ത കേരള രാഷ്ട്രീയം 36 വര്‍ഷം പിന്നിടുകയാണ്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, ജനമനസ്സുകള്‍ കീഴടക്കിയ നൈപുണ്യം നിറഞ്ഞ ഭരണാധികാരി, ഉജ്ജ്വല വാഗ്മി തുടങ്ങി എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച സി.എച്ച്. കാലമേറെ കടന്നു പോയാലും കേരള രാഷ്ട്രീയം ഓര്‍ത്തു കൊണ്ടേയിരിക്കും. നഗരസഭാംഗം തുടങ്ങി ഇന്ത്യന്‍ പാര്‍ലമെന്റിലും കേരളനിയമസഭയിലെ ഭരണ-പ്രതിപക്ഷ കസേരകളിലും ഇരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് യശ:ശരീരനായ സി.എച്ച്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത വകുപ്പുകള്‍ വിരളം. ഒരു പഞ്ചായത്ത് മെമ്പര്‍ […]
സി.എച്ച് മുഹമ്മദ് കോയ ഇല്ലാത്ത കേരള രാഷ്ട്രീയം 36 വര്‍ഷം പിന്നിടുകയാണ്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, ജനമനസ്സുകള്‍ കീഴടക്കിയ നൈപുണ്യം നിറഞ്ഞ ഭരണാധികാരി, ഉജ്ജ്വല വാഗ്മി തുടങ്ങി എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച സി.എച്ച്. കാലമേറെ കടന്നു പോയാലും കേരള രാഷ്ട്രീയം ഓര്‍ത്തു കൊണ്ടേയിരിക്കും. നഗരസഭാംഗം തുടങ്ങി ഇന്ത്യന്‍ പാര്‍ലമെന്റിലും കേരളനിയമസഭയിലെ ഭരണ-പ്രതിപക്ഷ കസേരകളിലും ഇരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് യശ:ശരീരനായ സി.എച്ച്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത വകുപ്പുകള്‍ വിരളം. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാനുള്ള യോഗ്യത ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുണ്ടോ എന്ന് പറഞ്ഞു നടന്നവരോട് മധുര മന്ദസ്മിത ചിരിയോടെ മറുപടി നല്‍കുക മാത്രമല്ല സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയാവാന്‍ പോലും കഴിഞ്ഞു അദ്ദേഹത്തിന്. സി.എച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കേള്‍ പോലും കേള്‍വിയുമില്ലാത്ത ഒരു കുഗ്രാമത്തില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത അലി മുസ്ലിയാരുടെയും അരയില്‍ പൊന്നരഞ്ഞാണം ഇല്ലാത്ത മറിയുമ്മയുടെയും മകനായി ജനിച്ചു. പില്‍ക്കാലത്ത് ജനഹൃദയങ്ങളെ കീഴടക്കിയ വാഗ്‌ധോരണി, ചിന്തോദീപ്തമായ വാചകങ്ങളും നര്‍മ്മം തുളുമ്പുന്ന പദപ്രയോഗങ്ങളുമായി കേരള രാഷ്ട്രീയത്തെ സജീവമാക്കിയ നേതാവ് കൂടിയായിരുന്നു. കേരള നിയമസഭയില്‍ സീതിസാഹിബിന്റെ ദിവംഗതത്വം വഴി ഒഴിവുവന്ന സ്പീക്കര്‍ പദവിയിലിരുന്ന് നീതിമാനായ അധ്യക്ഷന്‍ എന്ന് പ്രതിപക്ഷത്തെ കൊണ്ട് പോലും സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. ഒരിക്കല്‍ പ്രസ് കോണ്‍ഫറന്‍സ് നടക്കവെ പത്രപ്രവര്‍ത്തകര്‍ സ്പീക്കര്‍ സര്‍ എന്ന് വിളിച്ചപ്പോള്‍ സി.എച്ചിന്റെ കമന്റ് കൂട്ടച്ചിരിക്ക് തിരികൊളുത്തി. കഴുത്തില്‍ വാഴനാര് പോലുമില്ലാത്ത പൊന്നമ്മയെ നോക്കി പൊന്നമ്മ എന്ന് വിളിക്കുന്നത് പോലെയാണ് സ്പീക്കര്‍ പദവി, വെറും ചായ സല്‍ക്കാരം പോലെ എന്ന പ്രയോഗമാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ കരങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭ്യമായപ്പോള്‍ ചില കേന്ദ്രങ്ങളുടെ അപശബ്ദങ്ങളുണ്ടായി. ഡോക്ടര്‍ ജോസഫ് മുണ്ടശ്ശേരി ഇരുന്ന കസേര സി.എച്ചിന് യോജിക്കുമോ എന്നായിരുന്നു ചോദ്യം. അവരോടായി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് അദ്ദേഹം പറയുകയുണ്ടായി; ഈ വകുപ്പ് ഞാന്‍ ഏറ്റെടുത്തതില്‍ ചില സുഹൃത്തുക്കള്‍ അത്ഭുതം പ്രകടിപ്പിച്ചതായി കേള്‍ക്കാന്‍ സാധിച്ചു. കാളിയ മര്‍ദ്ദനത്തിന് പുറപ്പെട്ട ഭഗവാന്‍ ശ്രീകൃഷ്ണനെ ഉപദേശിച്ചത് പോലെ ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ, കാട്ടിലെ പൊയ്കയില്‍ പോയി നീന്താം എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ അവര്‍ പറഞ്ഞത്. പക്ഷേ അതൊന്നും തന്ത്രശാലിയായ സി.എച്ചിന്റെ അടുത്ത് വിലപ്പോവില്ല. അദ്ദേഹം പറഞ്ഞു; ഞാന്‍ ഒരു വിദ്യാഭ്യാസ വിദഗ്ധരുടെ വാട്ടര്‍ ലൂവിലാണ് നില്‍ക്കുന്നത്. എന്നാലും ഞാന്‍ ഏറെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് വിമര്‍ശകരെ ഓര്‍മ്മപ്പെടുത്തി. സി.എച്ചിന്റെ ചിരകാല സ്വപ്‌നമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല. അതിന്റെ ശില്‍പി സി.എച്ച് തന്നെയാണ്. മനോഹരമായ തേഞ്ഞിപ്പാലം ഇന്ന് കാണുന്ന ഉണര്‍വിനും ഉത്തേജനത്തിനും ഉത്തരവാദി ആ മഹാനുഭാവന്റെ കരസ്പര്‍ശം തന്നെ. മലബാറിലെ വിദ്യാഭ്യാസ മേഖലയെ ഒരു പുതിയ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ നിഴല്‍ പോലെ ഇന്നും മലയാളക്കരയില്‍ കാണാം. ചില ആളുകള്‍ ഇന്ന് കാണുന്ന ദിവാസ്വപ്‌നം, ലീഗ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് അല്ലെങ്കില്‍ ഇടതു പാളയത്തിലേക്ക് എന്ന തലക്കെട്ട് കൊടുക്കുന്ന പ്രവണത സി.എച്ചിന്റെ കാലത്തും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഒരിക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. സി.എച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നു എന്ന്. അത് കേട്ടപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ഏലംകുളം മനയ്ക്കല്‍ നമ്പൂതിരിപ്പാട് കവടി ജോത്സ്യം നടത്തുന്നതായി എനിക്കറിയാം. പക്ഷേ നമ്പൂതിരിപ്പാടിന്റെ പുതിയ ഏര്‍പ്പാടായ കവടി നിരത്താന്‍ തുടങ്ങിയത് ഞാനറിഞ്ഞില്ല എന്ന വാചകത്തോടെയാണ് ഇ.എം. എസിന് നല്‍കിയ മറുപടി. സാഹിത്യം സി.എച്ചിന്റെ പെറ്റമ്മയും രാഷ്ട്രീയം പോറ്റമ്മയും പോലെയാണ്. അനിതരസാധാരണമായ രചനാ വൈഭവം അപാരം തന്നെ. ഗ്രന്ഥശാല പ്രസ്ഥാനം അദ്ദേഹത്തിന്റെ പരിരക്ഷയെ ഒരിക്കലും മറക്കുകയില്ല. എസ്.കെ. പൊറ്റക്കാടിനോടും പി.ടി. കുട്ടി കൃഷ്ണനോടും സി.എച്ചിനുണ്ടായിരുന്ന അടുപ്പം അതുല്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനോടും ടി. ഉബൈദിനോടും അഗാധമായ സ്‌നേഹം കാണിക്കുമ്പോള്‍ അതിന് വര്‍ഗീയതയുടെ പരിവേഷം ചാര്‍ത്തപ്പെടാറുണ്ട്. ഒരിക്കല്‍ സി.പി. ശ്രീധരന്‍ തുറന്നടിക്കുകയുണ്ടായി. എസ്.കെ.യോടും പി.സി.യോടും ശ്രീധരനോടും അതിരുകവിഞ്ഞ മമതയും സ്‌നേഹവും കാണിക്കുമ്പോള്‍ എന്തുകൊണ്ട് സി.എച്ചിന്റെ മതാതീതമായ ഹൃദയവിശാലത കാണാതെ പോകുന്നു. വിശ്വസാഹിത്യത്തിലും ഭാരതീയ സാഹിത്യത്തിലും അതുല്യ പാണ്ഡിത്യം അദ്ദേഹം ആര്‍ജ്ജിച്ചിട്ടുണ്ട്.
സ്വന്തം ലാളനയേറ്റു വളരേണ്ട മക്കളെ സ്‌നേഹിക്കുന്നതില്‍ അപ്പുറം പുസ്തകങ്ങളെ സ്‌നേഹിച്ച രാഷ്ട്രീയനേതാവ് കൂടിയായിരുന്നു സി.എച്ച്. വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ നേതൃത്വം നല്‍കാന്‍ തന്റെ നൈപുണ്യം നിറഞ്ഞ ഭരണപാടവം വിനിയോഗിക്കാന്‍ കഴിഞ്ഞ അക്ഷര മന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഇരുട്ടില്‍ തപ്പിയിരുന്ന ഒരു ജനതയുടെ മനസ്സില്‍ പ്രകാശ ഗോപുരം പണിത നേതാവായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളോട് സി.എച്ചിന്റെ ഉപദേശം എത്ര മനോഹരം. കേരളത്തിലെ വിമോചന സമരകാലത്ത് പോലും പഠനം മുടക്കാന്‍ അനുവദിക്കുകയില്ലെന്ന് മന്നത്തുപത്മനാഭന്റെ മുഖം നോക്കി പറഞ്ഞ സീതി സാഹിബിന്റെ വഴിയിലൂടെ കടന്നു പോവുകയായിരുന്നു സി.എച്ച്. വിദ്യാഭ്യാസ രംഗത്തു നിന്ന് അറിഞ്ഞോ അറിയാതെയോ പിറകോട്ട് പോയ സമുദായത്തോടായി പറഞ്ഞു. ഇനിയും വിദ്യാഭ്യാസകാര്യത്തില്‍ മുന്നോട്ടുപോകേണ്ടതുണ്ട്. വരും നാളുകള്‍ വിദ്യാഭ്യാസത്തിന്റെത് തന്നെയാണ്. മത്സ്യ കച്ചവടം നടത്താന്‍ പോലും വിജ്ഞാനം അനിവാര്യമാണ്. അമ്മിഞ്ഞപ്പാല്‍ നിശ്ചിത പ്രായം വരെ ആവശ്യമാണ്. പ്രായ പരിധി കഴിഞ്ഞാല്‍ അത് ആഭാസമാണെന്ന് നല്ലപോലെ അറിയാം. അപ്പോള്‍ സംവരണം എന്ന മുലകുടിയും ആയി എന്നും കഴിയാമെന്ന വ്യാമോഹം ഒട്ടുമേ അഭികാമ്യമല്ല. പഠിച്ചുയര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുക, വീണ്ടും പഠിക്കുക എന്ന സി.എച്ചിന്റെ മുദ്രാവാക്യം നമ്മുടെ നാളെയെ സ്വപ്‌നം കാണുന്ന തലമുറയ്ക്ക് ഒരു പാഠം തന്നെയാണ്. എല്ലാ ധനത്തെക്കാളും സര്‍വ്വധനാല്‍ പ്രധാനം ആണ് വിദ്യാഭ്യാസം എന്ന സന്ദേശം തലമുറകളിലേക്ക് എത്തിച്ചു കൊടുക്കാനാണ് സി.എച്ച്. ശ്രമിച്ചത്.
നൈസാമിന്റെ നാട്ടില്‍ വച്ച് ആ മഹാനുഭാവന്‍ വിടപറയുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു. വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നമ്മുടെ നാട് തേങ്ങുകയായിരുന്നു. ചില രാഷ്ട്രീയ നേതാക്കളെ വികാരനിര്‍ഭരമായി വിമര്‍ശിക്കുമ്പോഴും സ്‌നേഹം കെടാവിളക്ക് പോലെ കാത്തുസൂക്ഷിച്ചിരുന്ന അപൂര്‍വ്വ നേതാവ് കൂടിയായിരുന്നു സി.എച്ച്. എന്ന് കേരള രാഷ്ട്രീയം വിലയിരുത്തി. ദേശീയ നേതാക്കള്‍ പ്രഖ്യാപിച്ചു; മതേതരത്വത്തിന് അംബാസഡര്‍ കൂടിയാണ് സി.എച്ച്. എന്ന്. അദ്ദേഹം ആഭ്യന്തരമന്ത്രിയായ സമയം ഇന്ത്യന്‍ രാഷ്ട്രപതി വി.വി.ഗിരി പറഞ്ഞ വാക്കുതന്നെ കേരളീയ സമൂഹത്തെ ഒന്നടങ്കം ആവേശഭരിതരാക്കി. രാജ്യം കണ്ട ഏറ്റവും മികച്ച ആഭ്യന്തരമന്ത്രി സി.എച്ച്. എന്ന്. ജീവിതകാലത്ത് തന്നെ അവാര്‍ഡുകള്‍ക്കപ്പുറം ഇത്രയേറെ അംഗീകാരം ലഭ്യമായ രാഷ്ട്രീയ നേതാക്കള്‍ കൈരളിക്ക് വിരളമാണ്. പൊലീസ് സ്റ്റേഷനില്‍ ജനകീയവല്‍ക്കരണത്തിന് വിപ്ലവം സൃഷ്ടിച്ച പൊലീസ് മന്ത്രിയായിരുന്നു അദ്ദേഹം. കോണ്‍ഫറന്‍സില്‍ ഡി.ജി.പി, ഐ.ജി. തസ്തികയിലെ ഉദ്യോഗസ്ഥരെ നോക്കി സി.എച്ച്. ചെയ്ത പ്രസംഗം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായമായി മാറി. സി.എച്ചിന്റെ പറച്ചില്‍ ഇങ്ങനെ ആയിരുന്നു. ഇനി മുതല്‍ പൊലീസ് സ്റ്റേഷനില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സെക്രട്ടറി കസേര ഉണ്ടാകാന്‍ പാടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പാര്‍ട്ടിയുടെ പോലും. അത് എടുത്തു മാറ്റണം. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം. നിങ്ങളുടെ കൈകളിലുള്ള ആയുധം നീതി നിര്‍വ്വഹണത്തിന്റേതാണ്. ആരുടെയെങ്കിലും ചൊല്‍പ്പടിക്ക് വഴങ്ങി പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നീട് ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഓരോ ഉദ്യോഗസ്ഥരുടെയും മനസ്സില്‍ ഓര്‍മ്മ വേണം. പൊലീസ് മേധാവികള്‍ക്ക് സി.എച്ചിന്റെ കാലം സുവര്‍ണ്ണ കാലഘട്ടമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ ശാഖ സെക്രട്ടറിമാരുടെ കണ്ണുരുട്ടലിന് മുന്നില്‍ തലകുനിക്കാത്ത ഇന്നലെ.
തൊട്ടുകൂടായ്മ കൊടികുത്തി വാഴുന്ന കാലം. ഏറ്റവും താഴെ തട്ടില്‍ ഒരു ഹരിജനെ കേരളത്തിലെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഐ.ജി. ആക്കി പ്രമോഷന്‍ നല്‍കിയതും സി.എച്ച്. എന്ന ആഭ്യന്തരമന്ത്രിയാണ്. എതിര്‍പ്പ് എല്ലാ കോണില്‍ നിന്നും ഉണ്ടായി. പക്ഷേ തന്റെ സ്വതസിദ്ധമായ വാഗ്‌ധോരണി കൊണ്ട് നേരിടാനും സിഎച്ചിന് കഴിഞ്ഞു. സി.എച്ചിന്റെ ഓര്‍മ്മ മാഞ്ഞു പോകാതെ കാത്തുസൂക്ഷിക്കാന്‍ കേരളീയ മനസ്സിന് സാധിക്കട്ടെ.