ജനറല്‍ ആസ്പത്രിയില്‍ നോമ്പ് തുറ കൗണ്ടര്‍ ഒരുക്കി സി.എച്ച് സെന്റര്‍

കാസര്‍കോട്: റമദാനില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന നോമ്പ് തുറ കൗണ്ടര്‍ ആരംഭിച്ചു. കൗണ്ടര്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കെ.എം ബഷീര്‍, […]

കാസര്‍കോട്: റമദാനില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന നോമ്പ് തുറ കൗണ്ടര്‍ ആരംഭിച്ചു. കൗണ്ടര്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കെ.എം ബഷീര്‍, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ശ്രീകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്, മാഹിന്‍ കുന്നില്‍, നാസര്‍ ചെര്‍ക്കളം, ഹക്കീം അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, സുഹൈല്‍ കോപ്പ, ഗഫൂര്‍ ഊദ്, മുത്തലിബ് പാറക്കെട്ട്, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ഷെയ്ഖ്, കലന്തര്‍ ഷാഫി, പൈച്ചു ചെര്‍ക്കള, ലത്തീഫ് കൊല്ലമ്പാടി സംബന്ധിച്ചു.

Related Articles
Next Story
Share it